Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
നാലു ദിവസം ബാങ്ക് അവധി വരുന്നു: എടിഎമ്മില്‍ നിന്നു പണം ആവശ്യമുള്ളവര്‍ നാളെ എടുക്കുക
reporter
മഹാനവമി അവധി പ്രമാണിച്ച് നാല് ദിവസം ബാങ്കുകള്‍ അവധിയായതിനാല്‍, ബാങ്ക് ഇടപാടുകള്‍ ഉള്ളവര്‍ നേരത്തേ എടിഎമ്മുകളില്‍ നിന്ന് ആവശ്യത്തിന് പണം എടുക്കുക. വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നിവ അടുപ്പിച്ച് വന്നതോടെയാണ് തുടര്‍ച്ചയായ അവധികള്‍. ഈ മാസം അവസാനത്തെ രണ്ട് ദിവസങ്ങളിലും അടുത്ത മാസം ആദ്യത്തെ രണ്ട് ദിവസങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്. 29ന് മഹാനവമിയും 30ന് വിജയദശമി. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച, അന്ന് പൊതു അവധി. രണ്ടാം തീയതി ഗാന്ധി ജയന്തി, പൊതു അവധി. 29ന് ബാങ്കുകള്‍ അടച്ചാല്‍ പിന്നെ ഒക്ടോബര്‍ മൂന്നിന് മാത്രമെ പ്രവൃത്തിക്കുകയുള്ളൂ. അതിനാല്‍ ഇടപാടുകള്‍ നടത്തേണ്ടവര്‍ 29ന് മുന്‍പ് അവ തീര്‍ക്കുന്നത് നല്ലതായിരിക്കും.

തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വരുന്നതിനാല്‍ എ.ടി.എമ്മുകളിലും കറന്‍സി ക്ഷാമം രൂക്ഷമായേക്കാം. ആവശ്യത്തിന് പണം എ.ടി.എമ്മുകളില്‍ നിറയ്ക്കുമെന്ന് ബാങ്കുകള്‍ പറയാറുണ്ട്.
 
Other News in this category

 
 




 
Close Window