Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
മിഡ്‌ലാണ്ട്സ് കലാമേളയുടെ സമയക്രമം പുറത്തിറക്കി മിഡ്‌ലാണ്ട്സ് കലാമേളയുടെ സമയക്രമം പുറത്തിറക്കി
നോബി കെ ജോസ്

യുക്മ മിഡ്‌ലാണ്ട്സ് റീജനല്‍ കലാമേള നാളെ വോള്‍വര്‍ ഹാംപ് ടണടുത്ത് ടിപ്പ്ടണിലുള്ള ആര്‍എസ് എ അക്കാദമിയില്‍ നടക്കും. . കലാരംഗത്തും കായികരംഗത്തും യുക്മ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുന്ന റീജന്‍ .28 നു നടക്കുന്ന ദേശീയ കലാമേളയില്‍ അവസരം പരമാവധി പ്രയോജന പ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുവാനായുള്ള തയാറെടുപ്പിലാണ് റീജനിലെ അംഗ അസോസിയേഷനുകള്‍ . കലാമാമാങ്കത്തിന് ഒരുനാള്‍ മാത്രം ബാക്കി നില്‍ക്കെ എല്ലാവിധ ഒരുക്കങ്ങളും സംഘാടകര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതേസമയം കലാമേളയിലെ മൂന്നു സ്റ്റേജുകളിലായി നടക്കുന്ന വിവിധ മത്സര ഇനങ്ങളുടെ സമയക്രമം റീജണല്‍ കമ്മിറ്റി പ്രസിദ്ധീകരിച്ചു. രാവിലെ പത്തുമണിക്ക് തുടങ്ങി വൈകിട്ട് എട്ടുമണിയോടെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.മുന്‍വര്‍ഷങ്ങളെക്കാള്‍ മത്സരാര്‍ത്ഥികള്‍ കൂടുതലായതിനാല്‍ രാവിലെ ഒന്‍പതു മണിക്ക് ചെസ്റ്റ് നമ്പര്‍ വിതരണം ആരംഭിച്ച് കൃത്യം പത്തുമണിക്ക് തന്നെ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് സംഘാടക കമ്മിറ്റി അറിയിച്ചു. അംഗ സംഘടനകളും മാതാപിതാക്കളും മത്സരാര്‍ത്ഥികളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് കൃത്യ സമയത്ത് കലാമേള വേദിയില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. അസോസിയേഷനുകളുടെ പങ്കാളിത്തം കൊണ്ടും മത്സരാര്‍ത്ഥികളുടെ ഏണ്ണം കൊണ്ടും മിഡ്‌ലാണ്ട്സ് റീജന്‍ ഇക്കുറിയും ചരിത്രം കുറിക്കും പത്തൊന്‍പതില്‍ പതിനെട്ട് അംഗ അസോസിയേഷനില്‍നിന്നും അഞ്ഞുറോളം എന്‍ട്രികള്‍ ലഭിച്ചു കഴിഞ്ഞു. യുക്മ നാഷണല്‍ കലാമേള ഒഴിച്ചാല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന കലാമേളയും മിഡ് ലണ്ട്സ് റിജിയണല്‍ കലാമേള തന്നെ .കലാമേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കാനും എല്ലാ കലാപ്രേമി കളെയും ടിപ്പ്ടണിലേക്ക് സ്വാഗതം ചെയ്യുന്നതായി കലാമേള കമ്മിറ്റി അറിയിച്ചു. വേദിയുടെ വിലാസം . RSA ACADEMY BILSTON ROAD TIPTON DY 4 0 BZ

 
Other News in this category

 
 




 
Close Window