Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
പണം എവിടെ നിക്ഷേപിക്കുകയാണെങ്കിലും ആധാര്‍ നിര്‍ബന്ധമാക്കി
reporter
പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യപദ്ധതി, കിസാന്‍ വികാസ് പത്ര എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലുള്ള നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഡിസംബര്‍ 31 വരെ സമയം നല്‍കിയിട്ടുണ്ട്. പുതിയ നിബന്ധനകളുള്‍പ്പെടുത്തിയ പ്രത്യേക ഗസറ്റ് വിജ്ഞാപനങ്ങള്‍ ധനമന്ത്രാലയമാണു പുറപ്പെടുവിച്ചത്.

ഇതേസമയം, ആധാര്‍ നമ്പര്‍ ഇനിയും ലഭിച്ചിട്ടില്ലാത്തവര്‍ ആധാറിനു റജിസ്റ്റര്‍ (എന്റോള്‍) ചെയ്തതിനു തെളിവു നല്‍കിയാല്‍ മതി.

ബാങ്ക് നിക്ഷേപം, മൊബൈല്‍ നമ്പര്‍ തുടങ്ങി അനവധി സേവനങ്ങള്‍ക്ക് ആധാര്‍ നേരത്തേ നിര്‍ബന്ധമാക്കിയിരുന്നു. ബെനാമി ഇടപാടുകള്‍ അവസാനിപ്പിക്കാനും കള്ളപ്പണം ഇല്ലാതാക്കാനുമായിരുന്നു ഇത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കുന്നതു നേരത്തേ ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. സെപ്റ്റംബര്‍ 30ന് ഉള്ളില്‍ ആധാര്‍ സമ്പാദിച്ചിരിക്കണമെന്ന നിര്‍ദേശം വ്യാപക എതിര്‍പ്പിനിടയാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.
 
Other News in this category

 
 




 
Close Window