Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
ഉടമ അറിയാതെ എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചതായി പലര്‍ക്കും മെസേജ് വന്നു; സ്പൂഫിങ് തട്ടിപ്പുകാര്‍ കേരളത്തില്‍
reporter
സ്പൂഫിങ് എന്ന അത്യാധുനിക സൈബര്‍ വിദ്യയുമായാണ് തട്ടിപ്പുകാര്‍ രംഗത്ത്. ബാങ്ക് അക്കൗണ്ടിലെ പണം എ ടി എമ്മില്‍ നിന്ന് പിന്‍വലിച്ചതായി കാണിച്ചു ചോര്‍ത്തുന്ന നൂതനതട്ടിപ്പു വിദ്യയാണ് സ്പൂഫിങ്.
പണം നഷ്ട്ടപ്പെട്ടതറിഞ്ഞ് ഉപഭോക്താവ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും രണ്ടാമതും പണം നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചാലും സിസ്റ്റം അപ്‌ഡേറ്റ് ആവാന്‍ അരമണിക്കൂര്‍ വരെ താമസമുണ്ടാകുമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.
തിരുവനന്തപുരത്ത് എ ടി എം തട്ടിപ്പുകള്‍ വ്യാപകമായതിനു ശേഷമാണ് ബാങ്കുകള്‍ ചിപ്പ് ഘടിപ്പിച്ചുള്ള എ.ടി.എം കാര്‍ഡുകള്‍ പുറത്തിറക്കിയത്. എന്നാല്‍ എ.ടി.എം മുഖേന അല്ലാതെയും പണം തട്ടുന്ന ഇപ്പോഴത്തെ ഈ സംഭവം ഞെട്ടിക്കുന്നതാണ്.
സ്പൂഫിങ് ഉപയോഗിച്ച് ഒ.ടി.പി സംവിധാനമില്ലാതെയാണ് കള്ളന്മാര്‍ പണം പിന്‍വലിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പണം നഷ്ടപ്പെട്ടത് അഞ്ചിലധികം പേര്‍ക്ക്.
അക്കൗണ്ടില്‍ നിന്ന് എ ടി എം വഴി പണം പിന്‍വലിച്ചതായി മെസ്സേജ് വരുമ്പോഴാണ് അക്കൗണ്ടുടമകള്‍ ഞെട്ടലോടെ കാര്യം അറിയുന്നത്. തങ്ങള്‍ ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലത്തെ എ ടി എമ്മുകളില്‍ നിന്നും പണം പിന്‍വലിച്ചതായാണ് സന്ദേശം. കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ബാങ്കിനെ അറിയിച്ച ശേഷവും പണം പിന്‍വലിക്കപെട്ടതായി മനസിലാക്കുന്നു. ഇതിനു ബാങ്ക് അധികൃതര്‍ക്ക് വ്യക്തമായ മറുപടി നല്കാന്‍ കഴിയുന്നില്ല. കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നത് ആക്ടിവേറ്റ് ആകാന്‍ കുറച്ചു സമയം വേണ്ടി വരുന്നു. ഇത് അറിയാവുന്ന തട്ടിപ്പുകാര്‍ മിനിറ്റുകളുടെ ഇടവേളകളില്‍ വീണ്ടും പണം ചോര്‍ത്തുകയാണ് ചെയ്യുന്നത്.
നഷ്ടപ്പെട്ടത്അത്രയും വലിയ സംഖ്യയും. രാത്രി പന്ത്രണ്ടു മണിയ്ക്കുശേഷമാണ് മിക്കവരുടെയും പണം നഷ്ട്ടപ്പെട്ടിരിയ്ക്കുന്നത്. എ.ടി.എം കാര്‍ഡ് ഉപയോഗിക്കാതെയാണ് പണം പിന്‍വലിച്ചത്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചെങ്കിലും പണം നഷ്ടപ്പെട്ടെന്ന് പറയുന്ന സമയത്ത് ആരും എ.ടി.എമ്മില്‍ പ്രവേശിച്ചതായി കണ്ടെത്തിയിട്ടുമില്ല.
 
Other News in this category

 
 




 
Close Window