Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കഴിഞ്ഞ മാസം മാരുതി ഇന്ത്യയില്‍ വിറ്റത് 1.46 ലക്ഷം കാറുകള്‍
reporter
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഒക്ടോബര്‍ മാസത്തില്‍ മൊത്തം 1 .46 ലക്ഷം കാറുകള്‍ വിറ്റഴിച്ചു. 2016 ഒക്ടോബര്‍ മാസത്തെ അപേക്ഷിച് വില്പനയില്‍ 9 .5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറില്‍ 1 .34 ലക്ഷം കാറുകളാണ് വിറ്റഴിച്ചത്. കോംപാക്ട് കാറുകളായ ഡിസൈര്‍, ബലെനോ യൂട്ടിലിറ്റി വാഹനങ്ങളായ വിറ്റാര ബ്രീസ, എര്‍ട്ടിഗ എന്നിവയുടെ വില്‍പ്പനയാണ് കാര്യമായി വര്‍ധിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
ആഭ്യന്തര വിപണിയിലെ വില്പന 9 .9 ശതമാനം വര്‍ധന രേഖപെടുത്തിയപ്പോള്‍, കയറ്റുമതി 4 .2 ശതമാനം കൂടി. മൊത്തം 10,446 കാറുകളാണ് ഒക്ടോബറില്‍ കയറ്റി അയച്ചത്. യൂട്ടിലിറ്റി വിഭാഗത്തിലാണ് വില്പന നന്നായി ഉയര്‍ന്നത്. എര്‍ട്ടിഗ, വിറ്റാര ബ്രെസ, എസ് ക്രോസ്സ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന ഈ വിഭാഗത്തിലെ വില്പന 29 .8 ശതമാനം കൂടി.

എന്നാല്‍ വാഗണ്‍ ആര്‍, ആള്‍ട്ടോ എന്നിവയുടെ വില്പന കുറഞ്ഞു. ഇവ ഉള്‍പ്പെടുന്ന ചെറുകാറുകളുടെ സെഗ്മെന്റില്‍ വില്‍പന 4 .2 ശതമാനം കുറഞ്ഞു. സിയാസിന്റെ വില്പനയിലാണ് വലിയ തിരിച്ചടി ഉണ്ടായത്. ഈ മോഡലിന്റെ വില്പന 35 .4 ശതമാനം താഴ്ന്നു.
 
Other News in this category

 
 




 
Close Window