Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങള്‍ ക്രോയ്ഡോണില്‍ നടന്നു
reporter
ഈ കഴിഞ്ഞ രാവില്‍ വര്‍ണ്ണാഭമായ ദീപക്കാഴ്ചയോടെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങള്‍ ക്രോയ്ഡോണില്‍ നടന്നു. ലണ്ടന്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു ജാതി മത വര്‍ഗ്ഗ വര്‍ണ്യ വിവേചനമില്ലാതെ ഒരുമയെ സൂചിപ്പിക്കുന്ന രംഗോലിയും അതിനോടൊപ്പം തന്നെ മണ്‍ചിരാതുകളില്‍ ദീപം തെളിയിച്ചു നന്മയുടെ വെളിച്ചത്തിലേക്കു നയിക്കണമേ എന്നപ്രാര്‍ത്ഥനയോടെ ദീപാവലി ആഘോഷിച്ചു. LHA ഭജന സംഘത്തിന്റെ ഭജനയോടെ ആണ് പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. അവതാര കീര്‍ത്തന ആലാപനത്തിലൂടെ കെന്റില്‍ നിന്നുമുള്ള സിന്ധുരാജേഷ്‌ ഭക്തിയുടെ നവ്യാനുഭവം സമ്മാനിച്ചു ,ആര്യാ അനൂപ് നടത്തിയ ദീപാവലി പ്രഭാഷണവും വളരെ ഹൃദ്യമായിരുന്നു .ഈ ആഘോഷങ്ങളോടൊപ്പം മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയ അശോക് കുമാറിനെ ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസും, സദാന്ദന്‍ ( ഹേവാര്‍ഡ്ഹീത്ത് )എന്നിവര്‍ ചേര്‍ന്നു അനുമോദിച്ചു.തുടര്‍ന്ന് ദീപാരാധനയും അന്നദാനവും നടന്നു.

അടുത്തമാസത്തെ സത്സംഗം ഏകാദശി സംഗീതോത്സവം ആയിട്ടാണ് ആഘോഷിക്കുന്നത്, ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിയ്പ്പിക്കും വിധം പഞ്ചരത്നകീര്‍ത്തനാലാപനവും ഉള്ള യു.കെ യിലെതന്നെ അപൂര്‍വ്വ ആഘോഷമാണ് ,ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം. ഇതില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
സുരേഷ് ബാബു : 07828137478, സുഭാഷ് സര്‍ക്കാര : 07519135993, ജയകുമാര്‍ : 07515918523,
ഗീത ഹരി : 07789776536, ഡയാന അനില്‍കുമാര്‍ : 07414553601
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU
 
Other News in this category

 
 




 
Close Window