Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
'നോട്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ തീവ്രവാദ ഫണ്ടിങ് കുറഞ്ഞു, നികുതിദായകരുടെ എണ്ണം കൂടി'
reporter
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ചുവടാണ് നോട്ട് നിരോധനമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. തീവ്രവാദ ഫണ്ടിങ് കുറഞ്ഞു, നികുതിദായകര്‍ കൂടി. അങ്ങനെ എല്ലാ ലക്ഷ്യങ്ങളും നേടിയ വലിയ പരിഷ്‌കാരമാണ് നോട്ട് നിരോധനമെന്നും ജയ്റ്റ്‌ലി പറഞ്ഞു. നിലവിലുണ്ടായിരുന്ന അവസ്ഥ മാറ്റുന്നതിന് നടപടി സഹായിച്ചു. നികുതി സംവിധാനം വിപുലപ്പെടുത്താനും നികുതിവലയ്ക്കു പുറത്തുള്ളവരെ ഉള്‍പ്പെടുത്താനും ഉപകരിച്ചു. ഡിജിറ്റല്‍ പണമിടപാടുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായി. നോട്ടുനിരോധനത്തിനു ശേഷം അതിവേഗത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ സംഭവിച്ചെതന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2014നു മുന്‍പും ശേഷവുമുള്ള സാമ്പത്തിക രംഗം താരതമ്യപ്പെടുത്താന്‍ എല്ലാ പ്രധാനമന്ത്രിമാരും തയാറാകണമെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഉദ്ദേശിച്ച് ജയ്റ്റ്‌ലി പറഞ്ഞു. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം തെറ്റായ നടപടിയാണെന്നും സര്‍ക്കാര്‍ അതു സമ്മതിക്കണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമല്ല നോട്ടുനിരോധനം. എന്നാല്‍ അത് തീര്‍ച്ചയായും ഗുണപരമായ ചുവടുവയ്പാണ്. - ജയ്റ്റ്‌ലി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window