Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
സര്‍ക്കാര്‍ ജിഎസ്ടി 5 ശതമാനമാക്കി : ഇനി ഹോട്ടലുകള്‍ വില കുറച്ചാല്‍ മതി
reporter
ഭക്ഷണവില കുറയ്ക്കുന്ന നടപടിയുമായി ജിഎസ്ടി കൗണ്‍സില്‍. ഹോട്ടലുകളിലെ ഭക്ഷണത്തിനു ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍മാത്രം നികുതി 28 ശതമാനമായി തുടരും. പഴയ നിരക്കുപ്രകാരം എസി റസ്റ്ററന്റുകളില്‍ 18 ശതമാനവും നോണ്‍ എസി റസ്റ്ററന്റുകളില്‍ 12 ശതമാനവുമായിരുന്നു നികുതി. റസ്റ്ററന്റുകളിലെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതോടെ 28 ശതമാനം നികുതി നല്‍കേണ്ട ഉയര്‍ന്ന സ്ലാബില്‍ 50 ഉല്‍പന്നങ്ങളെ മാത്രം നിജപ്പെടുത്താനും തീരുമാനമായി. ഇതോടെ 177 ഉല്‍പ്പന്നങ്ങളുടെ വിലകുറയും. ഈ ഉല്‍പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍നിന്ന് 18 ആയി കുറച്ചതോടെയാണിത്. ഉയര്‍ന്ന സ്ലാബില്‍ നേരത്തെ 227 ഉല്‍പന്നങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ വിവരങ്ങള്‍ അറിയിച്ചത്. ഇളവുകള്‍ സംബന്ധിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള 'ഫിറ്റ്‌മെന്റ് കമ്മിറ്റി'യുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു തീരുമാനം.
 
Other News in this category

 
 




 
Close Window