Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിന്റെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്താന്‍ ഹെല്‍ത്ത് ടൂറിസം സമ്മേളനം നടത്തി
reporter
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ)യും കെഎസ്‌ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച ആറാമത് 'കേരള ഹെല്‍ത്ത് ടൂറിസം' സമ്മേളനം കോഴിക്കോട് റാവിസില്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി നടക്കുന്ന പരിപാടി കോഴിക്കോട് ജില്ലാ കളക്ടര്‍ യു. വി ജോസ് ഉദ്ഘാടനം ചെയ്തു. ജി ഗിരീഷ് കുമാര്‍, കെ ഇ മൊയ്തു, ഇ എം നജീബ്, കെ ഇ ഷാനവാസ്, പത്മശ്രീ ഡോ: എ മാര്‍ത്താണ്ഡ വര്മ്മ, ഹരീന്ദര്‍ സിങ് സിദ്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്യാന്തര തലത്തിലുള്ള മെഡിക്കല്‍ ടൂറിസ്റ്റുകളെ നമ്മുടെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കേരള ഹെല്‍ത്ത് ടൂറിസം ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ കേരളത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഇന്ന് ലോകോത്തര നിലവാരത്തിലേക്ക് സംസ്ഥാനത്തെ ആശുപത്രികള്‍ മാറിയ സാഹചര്യം മെഡിക്കല്‍ ടൂറിസത്തിന് അനുകൂല ഘടകമാണ്. ഇത് എങ്ങനെ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് കേരള ഹെല്‍ത്ത് ടൂറിസം ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാനത്തെ അമ്പതോളം ആശുപത്രികള്‍ ഈ സമ്മിറ്റിന്റെ ഭാഗമാകും. കൂടാതെ ടൂറിസം രംഗത്തെ പ്രമുഖരും സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window