Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
അസോസിയേഷന്‍
  Add your Comment comment
കോവെന്ററി ആൻഡ് വാർവിക്ക്ഷെയർ ക്നാനായ യൂണിറ്റിന്റെ ദശാബ്‌ധിക്
ഷിന്‍സണ്‍
യുകെകെസിഎ യുടെ വലിയതും അറിയപെടുന്നതുമായ യൂണിറ്റുകളിൽ ഒന്നായ കോവെന്ററി ആൻഡ് വാർവിക്ക്ഷെയർ ക്നാനായ യൂണിറ്റിന്റെ പത്താം വാർഷികം വിപുലമായ പരിപാടികളോടെയാണ്‌ ആഘോഷിച്ചത്. ഉച്ചക്ക് വികാരി ജനറാൾ ഫാദർ സജി മലയിൽപുത്തൻപുരയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് പരുപാടികൾക്ക് തുടക്കമായത്.

വിശുദ്ധ ബലിക്ക് ശേഷം യൂണിറ്റ് പ്രസിഡന്റ് ശുഭ ബിബിൻ ന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി സോജി പഴയിടം എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. മാസങ്ങളായുള്ള ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഏവരെയും അമ്പരപ്പിക്കുമാറ് കോവെന്ററി ആൻഡ് വാർവിക്ഷയർ യൂണിറ്റ് ദശാബ്ധി ആഘോഷങ്ങൾ വിവിധങ്ങളായ പരിപാടികളോടെ കൊണ്ടാടി.ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറാൾ ഫാ സജി മലയിൽ പുത്തൻപുര ഔദോഗികമായി നിലവിളക്ക് കൊളുത്തി ദശാബ്‌ധി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യുകയും തദവസരത്തിൽ യു കെ കെ സി എ സെൻട്രൽ കമ്മിറ്റി മെംബേർസ് യുണിറ്റ് ഭാരവാഗികൾ എന്നിവർ സന്നിഹിതരായിരുന്നു . തുടര്‍ന്ന് യു.കെ.കെ.സി.എ. ഭാരവാഹികളായ ബിജു മടുക്കക്കുഴി, ജോസി നെടുംതുരുത്തിപുത്തന്‍പുരയില്‍, ബെന്നി മാവേലില്‍, ടെസ്സി മാവേലില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .യൂണിറ്റിലെ 40 ഓളം കുട്ടികള്‍ അണിനിരന്ന് അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സ് ദശാബ്‌ധി ആഘോഷങ്ങളുടെ മാറ്റ് കുട്ടി .

കഴിഞ്ഞ പത്തുവർഷങ്ങളിലെ കാര്യങ്ങളും കവന്ററി ആൻഡ് വാർ വിക്ഷയർ യൂണിറ്റിലെ എല്ലാ കുടുബങ്ങളെയും ഒരു മാലയിലെ മുത്ത് പോലെ കോർത്തിണക്കി സ്റ്റീഫൻ കുര്യാക്കോസ് , ഹരീഷ് പാലാ ,സോജി മാത്യു ,ജോബി ഐത്തിൽ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കിയ "നാൾ വഴിയിൽ ഒരു എത്തിനോട്ടം "എന്ന വീഡിയോ ദശാബ്‌ധി വേദിയിൽ അവതരിപ്പിക്കുകയും അത് കാണികൾക്കു ഓർമ്മയുടെ കാഴ്ചയുടെ അവർണ്ണനീയമായ നിമിഷങ്ങൾ ആണ് സമ്മാനിച്ചത്.

യൂണിറ്റിന്റെ ദശാബ്‌ധി ആഘോഷങ്ങളുടെ ഭാഗമായി കോവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയർ യൂണിറ്റിന്റെ മുന്‍കാല ഭാരവാഹികളായ അനില്‍ ചീനോത്ത്, ജോബി ആലപ്പാട്ട്, ബാബു അബ്രാഹം കളപ്പുരയ്ക്കല്‍, ജോര്‍ജുകുട്ടി എണ്ണപ്ലാശ്ശേരി, മോന്‍സി തോമസ് തെങേലിമണ്ണേല്‍, ടാജ് തോമസ് പെരുമ്പേൽ , ഷൈജി അബ്രഹാം താളിപ്ലാക്കീല്‍ എന്നിവരെയും യു.കെ.കെ.സി.എ.യുടെ മുന്‍കാല ജോയിന്റ് സെക്രട്ടറി ജോബി ഐത്തിലിനെയും യൂണിറ്റിന്റെ വളർച്ചയിൽ അവർ വഹിച്ച നിസ്തുലമായ പങ്കും അവരുടെ സേവനത്തിനും സഭയിൽ വച്ച് പ്രത്യേകമായി മെമന്റോ നല്‍കി ആദരിച്ചു.. തുടര്‍ന്നു നടന്ന പ്രോഗ്രാമുകൾ ആവിഷ്‌കാരം കൊണ്ടും അവതരണ ശൈലികൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പിന്നീട് നടന്ന വാശിയേറിയ സിനിമാറ്റിക് ഡാന്‍സ് മത്സരത്തിന് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോര്‍ജ് കുട്ടി എണ്ണപ്ലാശ്ശേരി നേതൃത്വം നല്‍കകുകയും ചെയ്തു .യു.കെ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15-ഓളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു വാശിയേറിൽ സിനിമാറ്റിക് മത്സരങ്ങൾ രണ്ടു കാറ്റഗറിയായാണ് മുന്നേറിയത്. അത്യന്തം വാശിയേറിയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ കവന്ററി ഒന്നാം സ്ഥാനം കരസ്‌ഥമാക്കി 250 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തു എത്തിയ ബിർമിങ്ഹാം യുണിറ്റ് 150 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും സ്വന്തമാക്കി, മൂന്നാം സ്ഥാനത്തെത്തിയ ലെസ്റ്റർ ടീം 100 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും സ്വന്തമാക്കി.അത്യന്തം വാശീയേറിയ സീനിയര്‍ വിഭാഗത്തില്‍ ലെസ്റ്ററിലേ രണ്ടു ടീമുകൾ ഒന്നാമത് എത്തി ഒന്നാം സ്ഥാനക്കാർക്കായ 250 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി രണ്ടു ടീമുകളും പങ്കിട്ടെടുത്തു . 2-ാം സ്ഥാനം നേടിയ ന്യൂകാസ്റ്റിൽടീം 150 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി, 3-ാം സ്ഥാനത്തെത്തിയ ബിർമിങ്ഹാം യുണിറ്റ് 100 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും സ്വന്തമാക്കി തുടര്‍ന്ന് യൂണിറ്റിന്റെ വിവിധ പരിപാടികളോടെ പ്രോഗ്രാം സമാപിച്ചു.പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് ശുഭ ബിബിന്‍, സെക്രട്ടറി സോജി പഴയിടത്ത് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോര്‍ജ്കുട്ടി എന്നിവര്‍ക്കൊപ്പം മറ്റ് വിവിധ കമ്മറ്റിയംഗങ്ങളുംപ്രവര്‍ത്തിച്ചു.
 
Other News in this category

 
 
 
Close Window