Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
സൂര്യകൃഷ്ണമൂര്‍ത്തി, എം.ജി ശ്രീകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യം; യു.കെ.കെ.സി.എ അവാര്‍ഡ് നൈറ്റ് പ്രൗഢഗംഭീരമായി
സഖറിയ പുത്തന്‍കളം
പ്രൗഢഗംഭീരമായ സദസ്സ്, വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യം, മികവാര്‍ന്ന കലാപരിപാടികള്‍ എന്നിവയാല്‍ സമ്പന്നമായ യു.കെ.കെ.സി.എ. കലാമേളയും പ്രഥമ അവാര്‍ഡ് നൈറ്റും, മ്യൂസിക്കല്‍ നൈറ്റും ക്നാനായക്കാര്‍ക്കു വിരുന്നായി. യു.കെ.കെ.സി.എ. ഇദംപ്രഥമമായി റിലീസ് ചെയ്ത കിനായി ഗീതങ്ങള്‍ എന്ന സി.ഡി. പ്രകാശനവും അവാര്‍ഡ് നൈറ്റിനൊപ്പം നടന്നു.

ബര്‍മിങ്ഹാമിലെ ബഥേല്‍ സെന്ററില്‍ എട്ട് വേദികളിലായിട്ടാണ് കലാമേള നടത്തപ്പെട്ടത്. രാവിലെ 9.30 ന് ആരംഭിച്ച കലാമേളയില്‍ നാനൂറിലധികം കലാപ്രതിഭകളാണ് വിവിധ മത്സരയിനങ്ങളില്‍ പങ്കെടുത്തത്. ഓരോ കലാപരിപാടികഴിയുമ്പോഴും ജഡ്ജിംഗ് കമ്മിറ്റികള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൃത്യം നാലരയ്ക്ക് കലാമത്സരങ്ങള്‍ സമാപിച്ചു.

തുടര്‍ന്നു നടന്ന അവാര്‍ഡ് നൈറ്റ്, സൂര്യ ഫെസ്റ്റിവല്‍ സ്റ്റേജ് ഷോയിലൂടെ ലോകപ്രശക്തനായ സൂര്യ കൃഷ്ണമൂര്‍ത്തി അവാര്ര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് പ്രഥമ യു.കെ.കെ.സി.എ. അവാര്‍ഡുകള്‍ നല്‍കി.



മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാടിനും കമ്മിറ്റ്മെന്റ് അവാര്‍ഡ് യു.കെ.കെ.സി.എ.യുടെ പ്രഥമ സ്പിരിച്വല്‍ അഡൈ്വസര്‍ ആയ ഫാ. സിറിയക് മറ്റത്തിലിനും സമ്മാനിച്ചു. സി.വി.ക്യു. വെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് നേടിയ അലന്‍ തോമസ് പൊക്കത്തേല്‍ ജി.സി.എസ്.ഇ. പരീക്ഷയില്‍ മികവ് നേടിയ ജെന്‍ ഫിലിപ്സ്, ഉപന്യാസ മത്സരവിജയികളായ മാത്യു പുളിക്കത്തൊട്ടിയില്‍ , സരിതാ ജിന്‍സ്, ബിജു നംമ്പത്തേല്‍ , ക്നാനായ ഇടവക സന്ദര്‍ശന വിജയികളായ സോന ബെന്നി മാവേലില്‍ (43 ഇടവകകള്‍ ), റെയ്ച്ചല്‍ അഭിലാഷ് (32 ഇടവകകള്‍ ) മൈലാടും പാറ, അലീന രാമച്ചനാട് (19 ഇടവകകള്‍ ) എന്നിവരെയും തുടര്‍ച്ചയായി ആറ് തവണ ബാറ്റ്മിന്റണ്‍ വിജയികളായ സിബു& അനീഷ്, വടംവലി ജേതാക്കളായ കവന്‍ട്രി ആന്‍സ് വാര്‍വിക്ക്ഷെയര്‍ യൂണിറ്റ് ആപ്തവാക്യവിജയി ജെയിന്‍ സ്റ്റീഫന്‍, യു.കെ.കെ.സി.എ. സ്പെഷ്യല്‍ ഹോണേഴ്സ് അവാര്‍ഡിന് മേരി ചൊള്ളസേലും അര്‍ഹരായി. ഗ്രാറ്റിറ്റിയൂഡ് അവാര്‍ഡിന് അലൈഡ് ഗ്രൂപ്പും, ശ്രീകുമാര്‍ ആനന്ദ് ടി.വി.യും, സ്റ്റീഫന്‍ ചാണ്ടിയും അര്‍ഹരായി.



കഴിഞ്ഞ 17 വര്‍ഷങ്ങളില്‍ യു.കെ.കെ.സി.എ. യുടെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കിയ യു.കെ.കെ.സി.എ. മുന്‍ ഭാരവാഹികളെ കമ്മിറ്റ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. കണ്‍വന്‍ഷന്‍ ടിക്കറ്റ് ഏറ്റവുമാദ്യം വിറ്റഴിച്ച യൂണിറ്റിനുള്ള അവാര്‍ഡ് കെറ്ററിങ് യൂണിറ്റ് അര്‍ഹമായി. മികച്ച റീജിയന്‍ ആയി ലണ്ടന്‍ റീജിയനും നോര്‍ത്ത് ഈസ്റ്റ് റീജിയനും മികച്ച യൂണിറ്റുകളായി ബര്‍മിങ്ഹാം യൂണിറ്റും ബ്രിസ്റ്റോള്‍ യൂണിറ്റും തിരഞ്ഞെടുക്കപ്പെട്ടു.
സിങ് വിത്ത് എം.ജി. മത്സരത്തിലെ വിജയികളെ എം.ജി. ശ്രീകുമാര്‍ പ്രഖ്യാപിച്ചു. സ്മിതാ തോട്ടം വിജയിയും ലെക്സി ടോജോ സ്പെഷ്യല്‍ അവാര്‍ഡും നേടി.


പ്രസിഡന്റ് ബിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്, അഡൈ്വസര്‍മാരായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
Other News in this category

 
 




 
Close Window