Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
അസോസിയേഷന്‍
  Add your Comment comment
ആഷ്‌ഫോര്‍ഡില്‍ ജനുവരി ആറിന് 'പിറവി'
ജോണ്‍സ് മാത്യുസ്
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ക്രിസ്തുമസ്, പുതുവത്സര ആഘോഷം ജനുവരി 6-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്രിസ്തുമസ് – പുതുവത്സര പരിപാടികള്‍ക്ക് 2017 ഡിസംബര്‍ 1-ാം തീയതി മുതല്‍ തുടങ്ങുന്ന കരോള്‍ സര്‍വ്വീസോടെ ആരംഭം കുറിക്കും.
തപ്പിന്റെയും തുടിയുടെയും കിന്നരത്തിന്റെയും അകമ്പടിയോടെ പുതിയ കരോള്‍ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനത്തില്‍ കരോള്‍ഗാനം ആലപിക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഗായകസംഘം എത്തിച്ചേരും.
ടെസ്‌കോ കമ്മ്യൂണിറ്റി ഹാളില്‍ കൂടിയ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ('പിറവി') ലോഗോ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സോനു സിറിയക്ക് (പ്രസിഡന്റ്) ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് ( ജോ. സെക്രട്ടറി) മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവര്‍ക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. 'പിറവി'യില്‍ അവതരിപ്പിക്കുവാനും പുല്‍ക്കൂട് മത്സരം നടത്തുവാനും കമ്മിറ്റി തീരുമാനം എടുത്തു.
തുടര്‍ന്ന് നടന്ന യുവജന സമ്മേളനത്തില്‍ യൂത്ത് പ്രസിഡന്റുമാരായ അലന്‍ സുനില്‍, ആഗ്ന ബിനോയി എന്നിവര്‍ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ക്ക് (പിറവി) പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും നവീനമായ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്തു.
പരിപാടികളുടെ പരിപൂര്‍ണമായ വിജയത്തിനായി എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ഭാരവാഹികളും പ്രോഗ്രാം കമ്മിറ്റിയും കരോള്‍ കമ്മിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window