Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് അധാര്‍ നമ്പര്‍ വേണമെന്ന് കമ്പനികള്‍: ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാര്‍ നമ്പര്‍ എന്തു ധൈര്യത്തില്‍ കൈമാറും?
reporter
ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്് ആധാര്‍ നമ്പര്‍. ഓര്‍ഡര്‍ ചെയ്തിട്ടും ഡെലിവറി ലഭിക്കാത്ത സാധനങ്ങള്‍ കണ്ടെത്താന്‍ ഉപഭോക്താക്കളോട് ആധാര്‍ നമ്പര്‍ അപ്‌ലോഡ് ചെയ്യാന്‍ ആമസോണ്‍ ആവശ്യപ്പെടുന്നുണ്ട്. സൂംകാര്‍ പോലെയുള്ള റെന്റ് എ കാര്‍ സര്‍വ്വീസുകളും കസ്റ്റമേര്‍സിനോട് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന മറ്റ് വെബ്‌സൈറ്റുകളും 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ്. ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആര്‍ക്കെങ്കിലും കൈമാറുകയാണെങ്കില്‍ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കണം. ദുരുപയോഗം തടയുന്നതിനുവേണ്ടിയാണിത്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നത് ഇന്ന് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഞെട്ടിക്കുന്ന ഓഫറുകളും വന്‍ ഡിസ്‌കൗണ്ടുകളുമൊക്കെമൊക്കെ കാണുമ്പോള്‍ കൂടുതല്‍ ലാഭം ഓണ്‍ലൈന്‍ തന്നെയാണ് എന്ന പ്രതീതിയുണ്ടാകും. വീട്ടിലെത്തിച്ച് തരുന്ന സാധനങ്ങള്‍ക്ക് കേടുപാടുകളുണ്ടെങ്കില്‍ അത് തിരിച്ചെടുക്കുന്നത് പോലുള്ള മികച്ച വില്‍പ്പനാനന്തര സേവനങ്ങളും ഇവര്‍ നല്‍കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ വളരെ സൂക്ഷിച്ച് മാത്രം ചെയ്യേണ്ടതാണ്. നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്താല്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാവും അക്കൗണ്ടിലെ പണം കാലിയാവുന്നത്.
 
Other News in this category

 
 




 
Close Window