Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലേക്കു പോയാല്‍ ജീവന്‍ നഷ്ടപ്പെടുമെന്നു വിജയ് മല്യ : തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് യുകെ കോടതിയില്‍ മൊഴി നല്‍കി
reporter
ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ ലണ്ടനിലെ കോടതി പരിഗണിക്കാനിരിക്കെ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു മദ്യ രാജാവ് വിജയ് മല്യ. 'എനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. എനിക്ക് കൂടുതലൊന്നും പറയാനില്ല, ഞാനല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. ഞാന്‍ നിയമവും നടപടിക്രമങ്ങളും അനുസരിക്കുന്ന ആളാണ്', വിചാരണ നടപടികള്‍ക്കായി ആദ്യ ദിനം കോടതിയില്‍ എത്തിയപ്പോള്‍ മല്യ പറഞ്ഞു.
കേസില്‍ കക്ഷി ചേര്‍ന്ന സി ബി ഐയ്ക്ക് വേണ്ടി ഒരു പറ്റം ഉദ്യോഗസ്ഥന്മാരാണ് ലണ്ടനിലെ കോടതിയില്‍ എത്തിയത്. ഈ മാസം 14 വരെ കോടതിയില്‍ വിചാരണ തുടരും. വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുന്നത്. തന്നെ ഇന്ത്യയിലേക്ക് തിരിച്ചയച്ചാല്‍ ജീവന് ഭീഷണി ഉണ്ടെന്നാണ് മല്യ ഉന്നയിക്കുന്ന പ്രധാന വാദമുഖം. എന്നാല്‍ മല്യയുടെ സുരക്ഷ ഇന്ത്യ ഉറപ്പാക്കുമെന്ന് സി ബി ഐ ലണ്ടനിലെ കോടതിക്ക് ഉറപ്പ് നല്‍കും. ഇന്ത്യയിലെ ബാങ്കുകളെ 9000 കോടി രൂപ തിരിച്ചടയ്ക്കാതെ വഞ്ചിച്ചുവെന്ന് കേസില്‍ അറസ്റ്റിലായ മല്യ ഇപ്പോള്‍ കോടതി ജാമ്യത്തിലാണ്. മല്യയെ വിചാരണക്കായി ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.
 
Other News in this category

 
 




 
Close Window