Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
വര്‍ഗീസ് ഡാനിയേല്‍
മുപ്പതില്‍പരം നഴ്‌സുമാര്‍ പങ്കെടുത്ത ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ്ശ്രദ്ധേയമായി. യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തില്‍ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സഹകരണത്തോടെ ശനിയാഴ്ച നോട്ടിംഗ്ഹാമിലെ ബസ്‌ഫോഡില്‍ ആണ് പഠന ക്ലാസ്സ് നടത്തിയത്. .
ഉച്ചയോടുകൂടി ആരംഭിച്ച കോണ്‍ഫ്രന്‍സില്‍, പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്‌ളാസുകളും നഴ്‌സിംഗ് ജോലിയില്‍ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിയിരുന്നു. . യുകെയിലെ നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളാണ് ക്‌ളാസുകള്‍ കൈകാര്യം ചെയ്യ്തത്.
പുതിയതായി യുകെയില്‍ നഴ്‌സുമാരായി ജോലി ചെയ്യുവാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സഹായം എന്ന നിലയില്‍ എന്‍ എം സി യില്‍ രെജിസ്റ്റര്‍ ചെയ്യുവാന്‍ വേണ്ട പുതിയ രീതികളെ ഉള്‍ കൊള്ളിച്ചുകൊണ്ടുള്ള ക്‌ളാസ്സ് പല സംശയങ്ങളെയും വിദുരതയിലാക്കി. ഹെല്‍ത് സ്‌കില്‍സ് ട്രയിനിംഗ് ലിമിറ്റഡിന്റെ സി ഇ ഓ യും ഡിറക്ടറുമായ ഗില്‍ബെര്‍ട് നെല്‍സണ്‍ മാര്‍ട്ടിസ് ആണ് ഈ വിഷയത്തില്‍ ക്‌ളാസ്സ് എടുത്തത്.
നഴ്‌സിംഗ് മേഖലയിലെ നിയമ പ്രശ്‌നങ്ങള്‍, പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ്, ഷെയേര്‍ഡ് നോളഡ്ജ്, , തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സ് മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസ്സുകള്‍ വൈകിട്ട് അഞ്ചുമണിക്ക് അവസാനിച്ചു.
നഴ്‌സിംഗ് പ്രാക്ടീസ് അഡൈ്വസറി ബോര്‍ഡ് മെമ്പറും ക്ലിനിക്കല്‍ ഇന്‍സിഡന്റ് ഇന്‍വെസ്‌റിഗേറ്ററും ഇന്‍ഡിപെന്‍ഡന്റ് ട്രെയ്‌നറുമായ എവ്‌ലീ, ലണ്ടന്‍ കിങ്‌സ് ഹോസ്പിറ്റലിലെ തീയേറ്റര്‍ മേട്രനും ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ക്ലിനിക്കല്‍ മേഖലയുടെപുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ളതുമായ മിനിജ ജോസഫ്, ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ഹേര്‍ട്‌ഫോര്‍ഷെയര്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ മേട്രനും ജോലിചെയ്യുന്ന ദീപ ,യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ലീഗല്‍ അഡൈ്വസറും ഏഷ്യന്‍ സെന്റര്‍ ഓഫ് എക്‌സലന്‌സ് ന്റെ ചെയര്‍മായ തമ്പി ജോസ് എന്നിവരാണ് ക്‌ളാസ്സുകള്‍ നയിച്ചത്.
പങ്കെടുത്ത എല്ലാവരെയും യുക്മ നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് അനുമോദിച്ചു. യു എന്‍ എഫ് കോര്‍ഡിനേറ്റര്‍ സിന്ധു ഉണ്ണി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മനു സഖറിയാ എന്നിവര്‍ എല്ലാവര്ക്കും നന്ദി പറഞ്ഞു.
 
Other News in this category

 
 




 
Close Window