Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
പുതിയ അഞ്ഞൂറു രൂപാ നോട്ടുകള്‍ക്ക് ചിലവാക്കിയത് 5,000 കോടി രൂപ
reporter

മുംബൈ: പുതിയ അഞ്ഞൂറു രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ അയ്യായിരം രൂപ ചിലവഴിച്ചുകൊണ്ട് ആര്‍ബിഐ. നാണയമൂല്യം ഇല്ലാതാക്കിയതിനെ തുടര്‍ന്നാണ് പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. ഏകദേശം, 1,695.7 കോടി അഞ്ഞൂറു രൂപാ നോട്ടുകള്‍ ഡിസംബര്‍ 8 വരെ അച്ചടിച്ചു, ധനകാര്യമന്ത്രി പി രാധാകൃഷ്ണന്‍ ലോക്‌സഭയ്ക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു. പുതിയ ഈ നോട്ടുകളുടെ മൂല്യം 4,968.84 കോടി ആണ്. 1,293.6 കോടി രൂപ ചിലവിട്ട് 365.4 കോടി രണ്ടായിരം രൂപാ നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ചു. കൂടാതെ, അമ്പത്, ഇരുന്നൂറു രൂപാ നോട്ടുകളുടെ പുതിയ നോട്ടുകളും ആര്‍ബിഐ ഇറക്കുന്നുണ്ടെന്ന് പി രാധാകൃഷ്ണന്‍ പറഞ്ഞു.

178 കോടി 200 നോട്ടുകള്‍ അച്ചടിക്കാന്‍ ചിലവിട്ടത് 522.83 കോടി രൂപയാണ്. ഓഗസ്റ്റ് 25 ന് ആര്‍ബിഐ പുതിയ ഇരുന്നൂറു രൂപാ നോട്ട് പുറത്തിറക്കി. തൊട്ടുപിന്നാലെ, അമ്പതു രൂപയുടെ രൂപഭേദം വരുത്തിയ പുതുക്കിയ നോട്ടും പുറത്തിറക്കി. സാധാരണക്കാരന് ഇടപാട് ലഘൂകരിക്കുന്നതിനും, പഴയ നോട്ടുളെ മാറ്റാനും, നാണയപ്പെരുപ്പം, കള്ളപ്പണങ്ങളെ തടയാനും തുടങ്ങിയ വിവിധ കാരണങ്ങള്‍ കണക്കിലെടുത്തിട്ടാണ് ഈ പുതുക്കിയ നോട്ടിന്റെ രൂപകല്‍പ്പനയുടെ ആസൂത്രണം വിവിധ ഘടകങ്ങള്‍ പരിഗണിച്ച് കൊണ്ടുവന്നത്.

 
Other News in this category

 
 




 
Close Window