Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 30ന്
reporter

പുല്‍ക്കൂട് മത്സരം ഒരുക്കി കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 30 ശനിയാഴ്ച 5 മണി മുതല്‍ 10 മണി വരെ 'ഫുള്‍ബോന്‍' ഹാളില്‍ വച്ച് ആഘോഷിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും പുല്‍ക്കൂട് മത്സരം ഒരുക്കിയാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പുല്‍ക്കൂട് മത്സര വിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ആഘോഷങ്ങളുടെ മദ്ധ്യേ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള യൂണിറ്റിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനം ഏല്‍ക്കുന്നതുമാണ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കലാപരിപാടികളും കരോള്‍ ഗാനമത്സരവും ആഘോഷങ്ങളുടെ ഭാഗമായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ മലയാളികള്‍ക്കും കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേര്‍ന്നു.

 
Other News in this category

 
 




 
Close Window