Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
രാസവളം വാങ്ങാനും ഇനി ആധാര്‍ വേണം
reporter

പാലക്കാട്: 2018 ജനുവരി ഒന്നുമുതല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ രാസവളം ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഉത്തരവിറക്കി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് സെക്രട്ടറി ഉത്തരവിറക്കിയത്. കര്‍ഷകര്‍ ആധാര്‍ കാര്‍ഡുമായി എത്തി വിരലടയാളം പതിച്ചെങ്കില്‍ മാത്രമാണ് വളം സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുക. ജനുവരി ഒന്നുമുതല്‍ വ്യാപാരികള്‍ പി.ഒ.എസ് യന്ത്രം വഴി മാത്രമേ വില്‍ക്കാവൂവെന്നും നിര്‍ദേശമുണ്ട്. സബ്‌സിഡി നിരക്കില്‍ യൂറിയ, സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ് എന്‍.പി.കെ കോംപ്ലക്‌സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് (എം.പി), സിറ്റി കംപോസ്റ്റ് എന്നിവയാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്.ചെറുകിട വ്യാപാരികള്‍ പി.ഒ.എസ് യന്ത്രവും സ്‌റ്റോക്ക് രജിസ്റ്ററും സഹിതം കൃഷി ഭവനിലെത്തി കൃഷി ഓഫിസറെ സമീപിച്ച് അന്നത്തെ സ്‌റ്റോക്ക് സാക്ഷ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. സബ്‌സിഡി വളങ്ങളുടെ ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്നാണ് ഔദ്യോഗിക ഭാഷ്യം.

 
Other News in this category

 
 




 
Close Window