Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് കുതിക്കുന്നു
reporter

മുംബൈ: ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് വര്‍ധിക്കുന്നു. വാര്‍ഷിക പ്രീമിയം നിരക്ക് ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇത് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതേ സമയം, വാര്‍ധക്യത്തില്‍ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് മാറാന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സാധിക്കില്ല.

പ്രീമയത്തിലെ നോ ക്ലെയിം ആനുകൂല്യത്തിന് നല്‍കുന്ന 15 ശതമാനം ഡിസ്‌കൗണ്ട് കമ്പനികള്‍ എടുത്തു കളഞ്ഞതോടെയാണ് പ്രീമിയം നിരക്ക് കുതിച്ചുയര്‍ന്നത്. രണ്ടംഗങ്ങള്‍ മാത്രമുള്ള കുടുബങ്ങള്‍ക്ക് നല്‍കിയിരുന്ന 10 ശതമാനം ഡിസ്‌കൗണ്ടും കമ്പനികള്‍ പിന്‍വലിച്ചു.

പ്രീമിയം ക്ലെയിം ചെയ്യാത്തവരില്‍ നിന്ന് അധിക തുക ഈടാക്കരുതെന്ന് ഐ.ആര്‍.ഡി.എ 2013ല്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക ഡിസ്‌കൗണ്ട് നല്‍കുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ത്തിവെച്ചത്. മൂന്ന് വര്‍ഷത്തിലൊരിക്കലാണ് പ്രീമിയം നിരക്കുകള്‍ ഉയര്‍ത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐ.ആര്‍.ഡി.എ അനുമതി നല്‍കുന്നത്. ഇതും പ്രീമിയം നിരക്കുകള്‍ ഉയരാന്‍ കാരണമായി.

 
Other News in this category

 
 




 
Close Window