Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
സജീഷ് ടോം
ഗര്‍ഷോം ടി.വി. - യുക്മ സ്റ്റാര്‍സിംഗര്‍ 3 ആദ്യ റൗണ്ടിന്റെ അവസാന എപ്പിസോഡ് സംപ്രേക്ഷണം വെള്ളിയാഴ്ച നടന്നു. ഇതോടെ മത്സരത്തിലെ എല്ലാ ഗായകരുടെയും ഓരോ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കഴിഞ്ഞു. അഞ്ച് എപ്പിസോഡുകളിലായി പതിനഞ്ച് മത്സരാര്‍ത്ഥികള്‍ പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുമ്പോള്‍ സ്റ്റാര്‍സിംഗര്‍ 3 ചരിത്രം രചിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.



നോര്‍ത്താംപ്ടണില്‍ നിന്നുള്ള ആനന്ദ് ജോണ്‍ , നോട്ടിംഗ്ഹാമില്‍ നിന്നുള്ള രചന കൃഷ്ണന്‍ , സ്ലവില്‍ നിന്നും എത്തിയ ജിജോ മത്തായി എന്നിവരാണ് ഇഷ്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡില്‍ പാടാനെത്തുന്നത്. സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഒന്നിലും രണ്ടിലും മത്സരാര്‍ത്ഥികള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ പാടാന്‍ തെരഞ്ഞെടുത്ത ഗാനങ്ങള്‍ , സ്റ്റാര്‍സിംഗര്‍ 3ല്‍ ആദ്യ റൗണ്ടില്‍ തന്നെ തെരഞ്ഞെടുത്തുകൊണ്ട് ഗായകര്‍ മത്സരത്തിന്റെ കാഠിന്യവും നിലവാരവും പ്രതിഫലിപ്പിക്കുന്നു.



ശ്രീനിവാസന്റെ ഏറ്റവും ജനകീയയമായ ചിത്രങ്ങളില്‍ ഒന്നായ "വടക്കുനോക്കിയന്ത്ര"ത്തിലെ 'മായാമയൂരം പീലിനീര്‍ത്തിയോ" എന്ന് തുടങ്ങുന്ന സരള ഗംഭീരമായ ഗാനവുമായാണ് ആനന്ദ് ജോണ്‍ എത്തുന്നത്. കൈതപ്രം- ജോണ്‍സണ്‍ മാഷ് കൂട്ടുകെട്ടില്‍ വിരിഞ്ഞ മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍ ആണ്. ഇംഗ്ലണ്ടിലെ മിഡ്‌ലാന്‍ഡ്‌സിലുള്ള നോര്‍ത്താംപ്ടണ്‍ യുക്മ സ്റ്റാര്‍സിംഗര്‍ ചരിതത്തില്‍ പ്രാധാന്യമേറിയ ഒരു സ്ഥലനാമമാണ്. സീസണ്‍ 1 ലും സീസണ്‍ 2 ലും നോര്‍ത്താംപ്ടണില്‍ നിന്നും മൂന്ന് ഗായകര്‍ വീതം പങ്കെടുക്കുകയുണ്ടായി. സീസണ്‍ 2 ല്‍ മൂന്ന് ഗായകരും സെമിഫൈനലിലും രണ്ടുപേര്‍ ഗ്രാന്‍ഡ് ഫിനാലെയിലും എത്തിയിരുന്നു.


കെ എസ് ചിത്രക്ക് ദേശീയ അവാര്‍ഡ് വാങ്ങിക്കൊടുത്ത "വൈശാലി"യിലെ 'ഇന്ദുപ്ഷം ചൂടിനില്‍ക്കും രാത്രി' എന്ന ഗാനമാണ് നോട്ടിംഗ്ഹാമില്‍ നിന്നുള്ള രചനാ കൃഷ്ണന്‍ ആലപിക്കുന്നത്. ഒ എന്‍ വി കുറുപ്പിന്റെ രചനയില്‍ ബോംബെ രവി ചിട്ടപ്പെടുത്തിയ മനോഹരമായ ഈ ഗാനം രചനയുടെ കയ്യില്‍ സുരക്ഷിതമാകുന്നു.


ഇഷ്ടഗാന റൗണ്ടിലെ അവസാന ഗാനവുമായെത്തുന്നത് ജിജോ മത്തായിയാണ്. "ചെങ്കോല്‍ " എന്ന ചിത്രത്തിലെ 'മധുരം ജീവാമൃത ബിന്ദു' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജിജോ സ്റ്റാര്‍സിംഗര്‍ 3 യില്‍ തന്റെ ഭാഗ്യപരീക്ഷണം നടത്തുന്നത്. കൈതപ്രം- ജോണ്‍സണ്‍മാഷ് കൂട്ടുകെട്ടില്‍ പിറന്ന അതീവ ഹൃദ്യമായ മറ്റൊരുഗാനം.

ഈ എപ്പിസോഡോടുകൂടി സ്റ്റാര്‍സിംഗര്‍ 3 യുടെ ആദ്യ സ്റ്റേജിലെ ആദ്യറൗണ്ടായ ഇഷ്ടഗാന റൗണ്ട് സമാപിക്കുകയാണ്. പുതിയൊരു റൗണ്ടുമായി അടുത്ത ആഴ്ച ഗായകര്‍ തിരികെയെത്തുന്നതാണ്.

ഇഷ്ട്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡ് കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കുക.
 
Other News in this category

 
 




 
Close Window