Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളവും കേന്ദ്ര സര്‍ക്കാരും കൂടി പെട്രോളിനും ഡീസലിനും വില കൂട്ടി നാട്ടുകാരെ പറ്റിച്ച് ഓയില്‍ കമ്പനികള്‍ക്ക് പണമുണ്ടാക്കി കൊടുക്കുന്നു
reporter
ഇന്ധനവില കുറയ്ക്കുന്നതിനെച്ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. ഇതിനിടയില്‍പ്പെട്ട് വലയുന്നത് ജനങ്ങളും. പെട്രോളിന്റെ വില കൊച്ചിയില്‍ ലീറ്ററിന് 73.97രൂപയും ഡീസലിന് 66.12 രൂപയുമായി ഉയര്‍ന്നു. ഡീസലും പെട്രോളും തമ്മിലുള്ള വില വ്യത്യാസം 7.85 രൂപയായി ചുരുങ്ങി. ജനുവരി ഒന്നിന് പെട്രോള്‍ വില 72.96ഉം ഡീസല്‍വില 63.90 ആയിരുന്നു. അതേസമയം, തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 75 രൂപയും ഡീസലിന് 67 രൂപയുമാണ് വില.

വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യമാണ് സംസ്ഥാനം മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനം വില്‍പ്പന നികുതി കുറയ്ക്കണമെന്ന നിലപാടിലാണ് കേന്ദ്രം. ജിഎസ്ടി കഴിഞ്ഞാല്‍ സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍വരുമാനം ലഭിക്കുന്നത് മദ്യത്തിലും ഇന്ധനത്തിലുമാണ്. ഇതിനാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെടാനിടയില്ല.

ഇന്ധനവില വര്‍ധിച്ചതോടെ ഗതാഗത നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡീസല്‍വില വര്‍ധിക്കുന്നത് കെഎസ്ആര്‍ടിസിക്കും തിരിച്ചടിയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ കൂടുതല്‍ തുക ഡീസലിനായി ചെലവാക്കേണ്ടിവരും.

പ്രതിദിനം 2.75 കോടിരൂപയാണ് കെഎസ്ആര്‍ടിസി ഇന്ധനത്തിനായി ചെലവിടുന്നത്. പ്രതിമാസം 80 കോടി രൂപ. യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം കെഎസ്ആര്‍ടിസിയും ഉന്നയിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ശ്രമിക്കണമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രഡേഴ്‌സ് അസോസിയേഷന്‍ പറയുന്നു.
 
Other News in this category

 
 




 
Close Window