Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
ബിസിനസ്‌
  Add your Comment comment
ഒരു ജി.ബി. കിട്ടുന്നവരുടെ ഡേറ്റ ഒന്നര ജി.ബിയാക്കി ഉയര്‍ത്തി വീണ്ടും ജിയോ മാജിക്
reporter
പുതിയൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. 50% കൂടുതല്‍ ഡാറ്റ ഓഫറാണ് ഇത്തവണ ജിയോ വാഗ്ദാനം ചെയ്യുന്നത്.അതായത് ഒരു ജിബി ഡാറ്റ ദിനം പ്രതി ഓഫറുള്ളവര്‍ക്ക് ഇനിമുതല്‍ 1.5 ജിബി ഡാറ്റ ഉപയോഗിക്കാനാകും. 1.5 ജിബി ഡാറ്റ ഓഫറുള്ളവര്‍ക്ക് 2 ജിബി ഡാറ്റ ലഭിക്കും. 149 മുതല്‍ 498 രൂപവരെയുള്ള എട്ട് ഡാറ്റ ഓഫര്‍ പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ലഭ്യമാകുന്നതോടെ ജിയോ ആരാധകര്‍ക്കിത് ഉത്സവക്കാലമാണ്.

ജനുവരി 26ന് രാത്രി 12 മണി മുതല്‍ ഓഫര്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള ഓഫറുകള്‍ തീരുന്നതിന് അനുസരിച്ചാണ് പുതിയ ഓഫര്‍ ലഭ്യമാകുക. നിലവിലെ ഓഫര്‍ റദ്ദാക്കണമെങ്കില്‍ മൈ ജിയോ ആപ്പിക്കേഷന്‍ വഴി സാധ്യമാകും.

റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കുറച്ചുകൊണ്ടാണ് റിലയന്‍സ് ജിയോ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കിയത്. നല്‍കുന്ന തുകയുടെ 100%വും തിരിച്ചു കൊടുത്തും ജിയോ ഉപയോക്താക്കളെ ഞെട്ടിച്ചു.
 
Other News in this category

 
 
 
Close Window