Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
ലോണെടുത്തവര്‍ പണം തിരിച്ചടയ്ക്കാതെ ബാങ്കുകള്‍ വലഞ്ഞു: സര്‍ക്കാര്‍ 210,000 കോടി രൂപ ബാങ്കുകള്‍ക്കു സഹായം നല്‍കുന്നു
reporter
മൊത്തം 210,000 കോടി രൂപ ബാങ്കുകള്‍ക്ക് ക്യാപിറ്റല്‍ ആയി നല്‍കാനുള്ള പദ്ധതിക്ക് അന്തിമരൂപമായി. ഇത് ഇന്ത്യയുടെ മൊത്തം ജി ഡി പിയുടെ 1.2 ശതമാനം വരും. ഈ തുകയില്‍ 18,139 കോടി രൂപ ഖജനാവില്‍ നിന്നെടുക്കും. ബാക്കി തുകയുടെ ഒരു ഭാഗം കണ്ടെത്തുന്നതിന് പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കും. 58,000 കോടി ഇങ്ങനെ സമാഹരിക്കും. ബോണ്ടുകള്‍ വഴി 1.35 ലക്ഷം കോടിയും കണ്ടെത്താനാണ് നീക്കം.
കിട്ടാക്കടം കുതിച്ചുയര്‍ന്നതോടെ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പൊതുമേഖലാ ബാങ്കുകള്‍ക്ക് രക്ഷാപദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കഴിഞ്ഞ ബജറ്റില്‍ ഈ ബാങ്കുകളുടെ മൂലധനത്തിലേക്ക് കോടികള്‍ ഒഴുക്കി അവയെ രക്ഷിച്ചെടുക്കാനുള്ള നിര്‌ദേശമുണ്ടായിരുന്നു. ഇത് നല്കുന്നതിനുള് പാക്കേജ് ഇന്ന് കേന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി രാജീവ്കുമാര്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു.


2017 18, 2018 19 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലായി ഘട്ടം ഘട്ടമായാണ് ഈ തുക ബാങ്കുകള്‍ക്ക് കൈമാറുക. ബമ്പര്‍ ലോട്ടറി അടിച്ചിരിക്കുന്നത് പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യക്കാണ് . 9232 കോടി രൂപയാണ് ഈ ബാങ്കിന് കിട്ടുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 8800 കോടി രൂപയും ലഭ്യമാക്കും. യൂക്കോ ബാങ്കിന് 6507 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് 5158 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 4694 കോടിയും നല്‍കാനാണ് പദ്ധതി. 3571 കോടി ഓറിയന്റല്‍ ബാങ്കിനും 3045 കോടി രൂപ ദേന ബാങ്കിനും ലഭിക്കും. മറ്റു ബാങ്കുകളിലേക്കും കോടികള്‍ ഒഴുക്കും. പൊതുപണം ഉപയോഗിച്ച് ബാങ്കുകളെ രക്ഷിക്കാനുള്ള ദൗത്യമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബാങ്കുകള്‍ കാണിച്ച കെടുകാര്യസ്ഥതക്കും അഴിമതിക്കും പൊതുജനം പിഴ മൂളുന്നു എന്ന് ചുരുക്കം.

കിട്ടാക്കടം കുമിഞ്ഞു കൂടിയതോടെ മിക്ക ബാങ്കുകളുടെയും സാമ്പത്തിക സ്ഥിതി ദുര്‍ബലമാണ്. പൊതുമേഖലാ ബാങ്കുകളില്‍ മാത്രം ആറ് ലക്ഷം കോടിയുടെ കിട്ടാക്കടം ഉണ്ടെന്നാണ് കണക്ക്. മൊത്തം ബാങ്കിങ് മേഖലയിലെ കിട്ടാക്കടം 12 ലക്ഷം കോടിയോളം വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാങ്കുകളുടെ കിട്ടാക്കടത്തെ ഏറെ ആശങ്കയോടെയാണ് റിസര്‍വ് ബാങ്ക് കാണുന്നത്.

ഒരു പരിധി വരെ ബാങ്കുകളുടെ മൂലധനടിത്തറ പാടെ തകരുന്ന അവസ്ഥയിലാണ്. ചില ബാങ്കുകള്‍ പൊളിയുമോ എന്ന ശക്തമായ ആശങ്കയും നിലനിന്നിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തിര രക്ഷാദൗത്യവുമായി ധനമന്ത്രാലയം രംഗത്തെത്തുകയായിരുന്നു. സാധാരണക്കാരില്‍ നിന്ന് പല വിധത്തിലുള്ള ഫീസുകളും പിഴകളും ബാങ്കുകള്‍ ചുമത്തിയത് നില്‍ക്കക്കള്ളിയില്ലാത്ത സാഹചര്യത്തിലായിരുന്നു. ബാങ്കിങ് രംഗത്തെ അന്താരാഷ്ട്ര അകൗണ്ടിങ് മാനദണ്ഡമായ ബാസല്‍ നിബന്ധനകള്‍ പാലിക്കുന്നതില്‍ ഏതാനും വര്ഷങ്ങളായി ഇന്ത്യയിലെ ബാങ്കുകള്‍ പിന്നോക്കം പോയിരുന്നു. അക്കൗണ്ടിംഗ് കൃത്രിമങ്ങളിലൂടെ ബാലന്‍സ് ഷീറ്റ് വെളുപ്പിച്ചു കാട്ടുകയായിരുന്നു പല ബാങ്കുകളും ചെയ്തിരുന്നത്. കിട്ടാക്കടം കണക്കുകളില്‍ കാണിക്കാതെ ടെക്‌നിക്കല്‍ റൈറ്റ് ഓഫ് നടത്തുകയാണ് ചെയ്യുന്നത്.
 
Other News in this category

 
 




 
Close Window