Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഒഐസിസിയുടെ റിപ്പബ്ലിക് ദിനാഘോഷവും ലോക കേരള സഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.ഹരിദാസിന് സ്വീകരണവും മാഞ്ചസ്റ്ററില്‍
സുജു ഡാനിയേല്‍
ഭാരതത്തിന്റെ 69മത് റിപ്പബ്ലിക് ദിനാഘോഷം ഒ ഐ സി സി യുടെ ആഭിമുഖ്യത്തില്‍ വിപുലമായി കൊണ്ടാടുന്നു. നാളെ ഉച്ചകഴിഞ്ഞു മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയില്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. ചടങ്ങില്‍ ഒ ഐ സി സി ദേശീയ കണ്‍വീനര്‍ ടി.ഹരിദാസ് അധ്യക്ഷത വഹിക്കും. ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.

'ഇന്ത്യന്‍ ദേശീയതയും പ്രവാസികളും' എന്ന വിഷയത്തെ കുറിച്ച് സിമ്പോസിയം,വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ചടങ്ങിന് മാറ്റ് കൂട്ടും. ഒ ഐ സി സി യുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള കര്‍മ്മ പരിപാടികള്‍ യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും.

കൂടാതെ ലോക കേരള സഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.ഹരിദാസിനു സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ആഘോഷ പരിപാടികള്‍ വന്‍വിജയമാക്കുവാന്‍ മുഴുവന്‍ പ്രവര്‍ത്തകരും കൃത്യ സമയത്തു തന്നെ മാഞ്ചസ്റ്ററില്‍ എത്തിചേരണമെന്ന് കണ്‍വീനര്‍ ടി.ഹരിദാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്


വിനോദ് ചന്ദ്രന്‍ - 07949830829

സോണി ചാക്കോ - 07723306974

ഷൈനു മാത്യു - 07872514619
 
Other News in this category

 
 




 
Close Window