Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിലെ മിനറല്‍ വാട്ടര്‍ നിര്‍മാതാക്കള്‍ വെള്ളത്തിന് 10 രൂപയാക്കുന്നു
reporter
കേരളത്തില്‍ കുപ്പിവെള്ളത്തിന് വിലകുറയും. നിലവില്‍ ഒരുലിറ്റര്‍ കുപ്പിവെളളത്തിന് 20 രൂപയാണ് വില.ഇത് 10 രൂപയായി കുറയും.ഇതിനനുസരിച്ച് എല്ലാ അളവുകളിലും ആനുപാതികമായ വിലക്കുറവുണ്ടാകും. കേരളാ ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ യോഗമാണ് കുപ്പിവെളളത്തിന് വില കുറയ്ക്കാന്‍ തീരുമാനിച്ചത്.


അതേസമയം പുതിയ വില എന്നുമുതല്‍ പ്രാബല്യത്തിലാകുമെന്ന് തീരുമാനിച്ചിട്ടില്ല. നികുതിയിളവുകളും മറ്റും ആവശ്യപ്പെട്ട് നേരത്തെ പലതവണ കുപ്പിവെളളം നിര്‍മാതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. വിലകുറയ്ക്കാന്‍ സംഘടനതീരുമാനിച്ചത് സര്‍ക്കാരിനെ അറിയിച്ച് നികുതിയിലും മററ് മാറ്റം വരുത്തണമെന്ന് ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുറത്തിറക്കുന്ന ഹില്ലി അക്വാ കുപ്പിവെളളത്തിന് ലിറ്ററിന് 10 രൂപയാണ് വില. മറ്റുചില സൊസൈറ്റികളും വിലകുറച്ച് കുപ്പിവെളളം വില്‍ക്കുന്നുണ്ട്. മാത്രമവുമല്ല,20 രൂപയ്ക്ക് വില്‍ക്കുന്ന കുപ്പിവെളളത്തിന്റെ വിലയില്‍ ഏറിയപങ്കും വിതരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമാണ് ലഭിക്കുന്നത്.

എന്നാല്‍ കേരളത്തിലെ കുപ്പിവെളളം നിര്‍മാതാക്കള്‍ വിലകുറച്ചാലും സംസ്ഥാനത്തിനുപുറത്തുനിന്നുളള ബ്രാന്‍ഡുകള്‍ വിലകുറയ്ക്കുമോയെന്നത് വ്യക്തമല്ല. അവര്‍ വില കുറച്ചില്ലെങ്കില്‍ തങ്ങളുടെ കച്ചവടത്തിന് അത് ഗുണം ചെയ്യുമെന്നാണ് അസോസിയേഷന്റെ പ്രതീക്ഷ.പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍കുപ്പിവെളളം വില്‍ക്കപ്പെടുന്ന കേരളത്തില്‍ വിലകുറയ്ക്കാനുളള തീരുമാനം പ്രാബല്യത്തിലായാല്‍ സാധാരണക്കാര്‍ക്കടക്കം വലിയ ആശ്വാസം തന്നെയാണ് ഉണ്ടാകുക എന്നാണ് വിലയിരുത്തല്‍.
 
Other News in this category

 
 




 
Close Window