Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
റോഡില്‍ ഒഴുകി നീങ്ങാന്‍ ടൊയോട്ട പുറത്തിറക്കുന്നു വയോസ് സെഡാന്‍
reporter
വെര്‍ണയ്ക്കും സിറ്റിയ്ക്കും കടിഞ്ഞാണിടാന്‍ പുതിയ മോഡലുമായി രംഗപ്രവേശം ചെയ്യാനൊരങ്ങുകയാണ് ടൊയോട്ട. പുതിയ വയോസ് സെഡാനിറക്കിയാണ് ടൊയോട്ട അങ്കം കുറിക്കാനെത്തുന്നത്. വരവ് കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി വയോസ് സെഡാന്റെ ടീസര്‍ ടൊയോട്ട പുറത്തിറക്കി.




ടൊയോട്ട യാരിസ് ഏറ്റിവിന്റെ ചെലവ് കുറഞ്ഞ പതിപ്പാണ് വരാനിരിക്കുന്ന വയോസ്. നിലവില്‍ തായ്‌ലാന്റ് വിപണിയിലുള്ള വാഹനത്തില്‍ 87 ബിഎച്ച്പി കരുത്തുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമേയുള്ള എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ടാകും. 105 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചേക്കും. ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ മോഡലിനെ ടൊയാട്ടോ അവതരിപ്പിക്കും.



കമ്പനിയുടെ പുതുതലമുറ ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങിയ ഹെഡ്‌ലാമ്പും ഗ്രില്ലും വയോസിന്റെ അഗ്രസീവ് പ്രതിച്ഛായയ്ക്ക് കരുത്ത് പകരുന്നു. ബ്ലാക് ഫിനിഷ് നേടിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ വയോസിന്റെ സ്‌പോര്‍ടി മുഖത്തിലേക്കുള്ള സൂചനയാണ് നല്‍കുന്നത്. ഹോണ്ട സിറ്റിക്കും, ഹ്യുണ്ടായി വേര്‍ണയ്ക്കും എതിരെ എക്‌സിക്യൂട്ടീവ് സെഡാന്‍ നിരയിലേക്കാണ് ടൊയോട്ട വയോസ് വന്നെത്തുക. ഇവയ്ക്ക് സ്‌കോഡ റാപിഡ്, ഫോക്‌സ്വാഗണ്‍ വെന്റോ മോഡലുകളും ടൊയോട്ട വയോസിന്റെ എതിരാളികളാണ്.

സെഡാന്‍ ശ്രേണിയില്‍ എതിരില്ലാത്ത പടക്കുതിരകളായി കുതിക്കുകയാണ് ഹോണ്ട സിറ്റിയും ഹ്യൂണ്ടായി വേര്‍ണയും. ഈ കുതിപ്പിന് ഒരു കണിഞ്ഞിടാന്‍ മാരതുതിയും ഫോക്‌സ്‌വാഗണുമൊക്കെ അവരുടെ മോഡലുകള്‍ ഇറക്കി അടവ് പതിനെട്ട് പയറ്റിയിട്ടും നോ രക്ഷ. എന്നാല്‍ ഇനി കളിമാറും.
 
Other News in this category

 
 




 
Close Window