Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
Teens Corner
  Add your Comment comment
കേരളത്തിലെ വേനല്‍ മഴയ്ക്കു പിന്നില്‍ ശാസ്ത്രസംബന്ധിയായ എന്തൊക്കെയോ ഉണ്ടെന്നു വിശകലനം. മേഘപടലം കാരണം പാലക്കാടാണു കൂടുതല്‍ മഴ ലഭിച്ചത്. അന്തരീക്ഷത്തില്‍ അപൂര്‍വ പ്രതിഭാസം ഉണ്ടെന്നാണു നിഗമനം
reporter
അന്തരീക്ഷത്തില്‍ 1000 കിലോമീറ്റര്‍ വീതിയില്‍ രൂപം കൊണ്ട അപൂര്‍വപ്രതിഭാസമായ മേഘ പടലം (ക്ലൗഡ് ബാന്‍ഡ്) രാജ്യത്തിന്റെ വടക്കു - കിഴക്കു ഭാഗത്തെ അന്തരീക്ഷത്തില്‍ 3,000 കിലേ!ാമീറ്ററിലധികം നീളത്തിലുള്ള പടലം കാരണം പലയിടങ്ങളിലും രണ്ടുദിവസം കൂടി മഴ പെയ്‌തേക്കുമെന്നാണു നിഗമനം. എറണാകുളത്തിനു വടക്കുഭാഗത്താണു കഴിഞ്ഞദിവസം കൂടുതല്‍ മഴ ലഭിച്ചത്.

മകരത്തില്‍ അപൂര്‍വമായി നേരത്തെയും മഴ ലഭിച്ചിട്ടുണ്ടെങ്കിലും ഈ സീസണില്‍ ഇങ്ങനെയൊരു മേഘപാളി രൂപംകൊള്ളുന്നതു അപൂര്‍വ പ്രതിഭാസമാണെന്നു കൊച്ചി അഡ് വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫിയറിക് റെഡാര്‍ ഗവേഷണ കേന്ദ്ര(എസിഎആര്‍ആര്‍)ത്തിലെ ശാസ്ത്രജ്ഞന്‍ ഡേ!ാ.എം.ജി.മനേ!ാജ് പറഞ്ഞു. ലക്ഷദ്വീപുമുതല്‍ ടിബറ്റുവരെ കാണപ്പെടുന്ന പടലം വടക്കുകിഴക്കു ദിശയിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒഡീസ, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്രയുടെ പകുതിഭാഗം, ഗേ!ാവ, കേരളം, കര്‍ണാടകത്തിന്റെ ഒരു ഭാഗം, ലക്ഷദ്വീപ് തുടങ്ങി 11 സംസ്ഥാനങ്ങളുടെ അന്തരീക്ഷത്തില്‍ കയറിയിറങ്ങി കിടക്കുന്ന പടലത്തിന്റെ തുടര്‍ച്ച ആഫ്രിക്കയിലെ സോമാലിയ തീരം വരെ നീളുന്നതായും കണ്ടെത്തി.

മേഘപാളി അഞ്ചുമുതല്‍ വ്യാപിക്കാന്‍ തുടങ്ങിയിരുന്നതായാണു സൂചന. ആറിനു രാത്രിയില്‍ എട്ടേ!ാടെ പാലക്കാടും ഏഴിനു പുലര്‍ച്ചെ ഒന്നേ!ാടെ വയനാട്ടിലും ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണ് അതിന്റെ രൂപം വ്യക്തമായത്. ഗള്‍ഫ് പ്രദേശത്തുനിന്നുള്ള തണുത്തകാറ്റും (വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ്) ഇവിടുത്തെ ചൂടുള്ള നീരാവി നിറഞ്ഞകാറ്റും ഭൂമധ്യരേഖയ്ക്കു സമാന്തരമായി ലയിച്ചാണു മേഘപടലം രൂപം കെ!ാണ്ടതെന്നാണു എസിഎഎആറിന്റെ പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ചു കൂടുതല്‍ ഗവേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.

പസഫിക് മഹാസമുദ്രത്തില്‍ ആറുകിലേ!ാമീറ്റര്‍ ഉയരത്തില്‍ 240 മണിക്കൂര്‍ വേഗത്തില്‍ വീശുന്ന കാറ്റ് ഇന്ത്യയില്‍നിന്നുള്ള കാറ്റിനെ വലിച്ചെടുക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. മേഘപടലത്തെ തുടര്‍ന്നു പാലക്കാടാണു കൂടുതല്‍ മഴ ലഭിച്ചത് (12.6 മില്ലിമീറ്റര്‍), കോഴിക്കോട്, വയനാട്, എറണാകുളം, ജില്ലകളിലും മഴ ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റ കൂടുതല്‍ ഫലങ്ങള്‍ അടുത്തദിവസങ്ങളില്‍ പ്രകടമാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window