Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
Teens Corner
  Add your Comment comment
സിനിമാറ്റോഗ്രഫിക്ക് ഓസ്‌കാര്‍ ലഭിക്കുന്ന ആദ്യ വനിത ഓട്ടം ഡുറാള്‍ഡ് അര്‍കാപോ
Text By: UK Malayalam Pathram
ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുന്നു ഓട്ടം ഡുറാള്‍ഡ് അര്‍കാപോ. സിനിമാറ്റോഗ്രഫിക്ക് ഓസ്‌കാര്‍ ലഭിക്കുന്ന ആദ്യ വനിത ഓട്ടം ഡുറാള്‍ഡ് അര്‍കാപോ സിന്നേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ഓട്ടത്തിന്റെ സുവര്‍ണനേട്ടം. ബ്ലാക്ക് പാന്തര്‍: വഖാണ്ട ഫോറെവര്‍ എന്ന ചിത്രത്തിലൂടെയാണ് ഓട്ടം ലോകശ്രദ്ധ നേടുന്നത്. മാര്‍വല്‍ സ്റ്റുഡിയോ നിര്‍മ്മിച്ച് വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോ മോഷന്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്ത ഈ ചിത്രത്തിലൂടെ ഓട്ടത്തിന് അന്ന് ഓസ്‌കാര്‍ നോമിനേഷനും നേടാനായി. സിനിമാറ്റോഗ്രഫിയ്ക്കുള്ള ഓസ്‌കാറിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന നാലാമത്തെ വനിതയായി അന്ന് ഓട്ടം മാറി. ഓസ്‌കാറിലേക്ക് ഈ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയെന്ന ഖ്യാതിയും അന്ന് ഓട്ടത്തിന് നേടാനായി. സ്വന്തം റെക്കോര്‍ഡുകള്‍ തന്നെ തിരുത്തിയാണ് 98-ാമത് അക്കാദമി അവാര്‍ഡ്സിലെ ഓട്ടത്തിന്റെ ഈ മുന്നേറ്റം. ആഫ്രിക്കന്‍ അമേരിക്കനായ ഇവരുടെ ജനനം 1979ല്‍ കാലിഫോര്‍ണിയയിലാണ്.
 
Other News in this category

 
 




 
Close Window