Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
നീരവ് മോദി നടത്തിയ കോടികളുടെ തട്ടിപ്പില്‍ പ്രധാനമന്ത്രിക്കെതിരേ ബിസിനസ് ലോകം
reporter
ശിവസേനയുടെ മുഖപത്രങ്ങളായ സാമ്‌നയും ദോ പഹര്‍ ക സാമ്‌നയും
ബി ജെ പിക്കും നരേന്ദ്ര മോദിക്കുമെതിരെ കോണ്‍ഗ്രസ്സ് പോലും ഉന്നയിക്കാത്ത ഗുരുതരമായ ആരോപണങ്ങള്‍ ശിവസേന ഉന്നയിച്ചിരിക്കുന്നു. രൂക്ഷമായ ഭാഷയിലാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ കുറിച്ചു പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയെ എന്നത്തേക്കുമായി അവസാനിപ്പിക്കാന്‍ നീരവ് മോദിയെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണ്ണറാക്കണമെന്ന് വിചിത്രമായ ആവശ്യത്തോടെയാണ് എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.

മുള്ളു വച്ച വാക്കുകള്‍ കൊണ്ടെഴുതിയ എഡിറ്റോറിയലില്‍ നീരവ് മോദിയും കുടുംബവും ജനുവരി ആദ്യം തന്നെ തട്ടിപ്പ് പുറത്താകുമെന്ന മന്‍സിലാക്കി രാജ്യം വിട്ടുവെന്ന് പറയുന്നു. എന്നാല്‍ ഈ മാന്യന്‍ ജനുവരി അവസാന വാരം നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ നരേന്ദ്ര മോദിക്കൊപ്പം ഫോട്ടോ സെഷനില്‍ പങ്കെടുത്തത് എങ്ങനെ എന്ന് പത്രങ്ങള്‍ ചോദിക്കുന്നു.

ബി ജെ പിയുടെ പ്രധാന ഫണ്ട് റൈസര്‍മാരില്‍ ഒരാളാണ് നീരവ് എന്ന് എഡിറ്റോറിയലില്‍ പറയുന്നു. സഖ്യ കക്ഷിയായ ശിവസേന ബി ജെപി യുടെ മുഖത്തടിക്കുന്നതു പോലെയാണ് എഡിറ്റോറിയല്‍. തെരഞ്ഞെടുപ്പുകളില്‍ നീരവ് 'മല പോലെ' പണം ബി ജെ പിക്ക് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒരു കാര്യം അറിയണം. മാസങ്ങള്‍ക്കു മുന്‍പ് നീരവ് മോഡിക്കെതിരെ പഞ്ചാബ് നാഷണല്‍ ബാങ്ക് സി ബി ഐ ക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും ജനുവരി അവസാനം എങ്ങനെ അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു ? അദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നെങ്കില്‍ പരാതിയെ കുറിച്ച് അറിയാന്‍ കഴിയുമായിരുന്നു എന്ന് പരിഹസിക്കുന്നു സാമ്‌ന.
 
Other News in this category

 
 




 
Close Window