Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
എസ്ബിടിയുടെ ചെക്ക്ബുക്ക് കയ്യിലുണ്ടോ? മാര്‍ച്ച് 31 കഴിഞ്ഞാല്‍ അതു വെറും കടലാസായി മാറും
reporter
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ [എസ്. ബി. ഐ] ലയിച്ച അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകള്‍ ഈ മാസം 31 കഴിഞ്ഞാല്‍ അസാധുവാകും. എസ്. ബി. ഐയില്‍ ലയിച്ച ഭാരതീയ മഹിളാ ബാങ്കിന്റെ ചെക്കുകളും മാര്‍ച്ച് 31നു ശേഷം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള ചെക്കുകള്‍ കൈവശമുള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിനു അപേക്ഷ നല്‍കണമെന്ന് അവര്‍ വ്യക്തമാക്കി.

പഴയ ചെക്കുകള്‍ മാര്‍ച്ച് 31നു ശേഷം സ്വീകരിക്കില്ലെന്ന് എസ്. ബി. ഐ ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എ ടി എം എന്നിവ വഴിയും പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാം. നേരത്തെ 2017 ഡിസംബര്‍ 31 വരെയായിരുന്നു പഴയ ചെക്കുകളുടെ കാലാവധി നിശ്ചയിച്ചിരുന്നത്.
ഇത് പിന്നീട് മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. ഇനി തീയതി നീട്ടുകയില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. അസോസിയേറ്റ്ബാങ്കുകളുടെ ലയനത്തെ തുടര്‍ന്ന് എസ്. ബി. ഐ 1300ല്‍ പരം ശാഖകളുടെ ഐ. എഫ്. എസ് കോഡ് മാറ്റിയിട്ടുണ്ട്. ഇതുകൊണ്ടാണ് പഴയ ചെക്കുകള്‍ സാധുവല്ലാതാകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പ്പൂര്‍ എന്നീ ബാങ്കുകളാണ് എസ്. ബി. ഐ യില്‍ ലയിച്ചത്. ഇവയുടെ ചെക്കുകളും 2018 മാര്‍ച്ച് 31നു ശേഷം സാധുവായിരിക്കില്ല.
 
Other News in this category

 
 




 
Close Window