Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
നോട്ടു നിരോധനത്തില്‍ ഇന്ത്യ ബലപ്പെട്ടു: സമ്പത്തില്‍ ആറാം ലോകശക്തിയായി ഇന്ത്യയുടെ കുതിച്ചു ചാട്ടം
reporter
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) വളര്‍ച്ചയുടെ പാതയിലാണെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) റിപ്പോര്‍ട്ട്. 2017ല്‍ ജിഡിപി 2.6 ട്രില്യന്‍ ഡോളറായി വളര്‍ന്നതിനൊപ്പം രാജ്യാന്തര തലത്തില്‍ മികച്ച നേട്ടവും ഇന്ത്യ സ്വന്തമാക്കി– ഫ്രാന്‍സിനെ പിന്തള്ളി ലോക സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനം. നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, യുകെ എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും ഐഎംഎഫിന്റെ 2018 ഏപ്രിലിലെ വേള്‍ഡ് എക്കണോമിക്‌സ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ വികസനത്തില്‍ നിര്‍ണായക നാഴികക്കല്ലാണു പിന്നിട്ടിരിക്കുന്നതെന്നു സാമ്പത്തിക മന്ത്രാലയം പ്രതികരിച്ചു. രാജ്യത്തേക്കു കൂടുതല്‍ നിക്ഷേപമെത്തുന്നതിന് ഉള്‍പ്പെടെ റിപ്പോര്‍ട്ടു സഹായകരമാകുമെന്നാണു പ്രതീക്ഷ. ഇതു മാത്രമല്ല തെക്കനേഷ്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കിനെ മുന്‍നിരയിലേക്കു വീണ്ടുമെത്തിക്കുന്നതിലും പ്രധാന ശക്തിയായി ഇന്ത്യ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window