Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ മായം ചേര്‍ത്തു വില്‍ക്കുന്ന 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ പേര് പുറത്തു വിട്ടു
Reporter

മായം കണ്ടെത്തിയതിനെ തുടര്‍ന്ന് 45 ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്ക്യമാണ് ഇക്കാര്യം അറിയിച്ചത്. ഇവയുടെ സംഭരണം, വിതരണം, വില്‍പ്പന തുടങ്ങിയവയാണ് നിരോധിച്ചത്. നിരോധിച്ച ബ്രാന്‍ഡ് വെളിച്ചെണ്ണ ഉത്പനങ്ങള്‍ 2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കേര മാത, കേര നന്‍മ, വെണ്‍മ, കേര സന്പൂര്‍ണം, കേര ചോയിസ്, കേര നാളികേര വെളിച്ചെണ്ണ ഗോള്‍ഡ്, കേസരി, കേരം വാലി, കേര നട്‌സ്, കേര രുചി, കോക്കനട്ട് ടേസ്റ്റി, കേരാമൃതം, കേര കൂള്‍, കേര കുക്ക്, കേര ഫൈന്‍, മലബാര്‍ കുറ്റ്യാടി, കഐം സ്‌പെഷല്‍, ഗ്രാന്‍ഡ് കൊക്കോ, മലബാര്‍ ഡ്രോപ്‌സ്, കേര സുപ്രീം, കേരളീയനാട്, കേര സ്‌പെഷല്‍, കേര പ്യുവര്‍ ഗോള്‍ഡ്, അഗ്രോ കോക്കനട്ട് ഓയില്‍, കുക്ക്‌സ് പ്രൈഡ്, എസ്‌കെസ് ഡ്രോപ് ഓഫ് നേച്ചര്‍, ആയുഷ്, ശ്രീകീര്‍ത്തി, കേള്‍ഡ, കേരള്‍ കോക്കനട്ട് ഓയില്‍, വിസ്മയ, എഎസ് കോക്കനട്ട് ഓയില്‍, പിവിഎസ് ത്രിപതി പ്യുവര്‍, കാവേരി, കൊക്കോ മേന്‍മ, അന്നപൂര്‍ണ നാടന്‍, കേര ടേസ്റ്റി, കേര വാലി, ഫേമസ്, ഹരിത ഗിരി, ഓറഞ്ച്, എന്‍കെ ജനശ്രീ, കേര നൈസ്, മലബാര്‍ സുപ്രീം, ഗ്രാന്‍ഡ് കുറ്റ്യാടി, കേരള റിച്ച് എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്.

 
Other News in this category

 
 




 
Close Window