Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കിടിലന്‍ ഓഫറുമായി ഷാവോമി ഫോണ്‍ വിപണി പിടിക്കുന്നു
Reporter
ഷവോമി ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കയ്യിലെടുത്തത് 15,000ത്തിന് താഴെയുള്ള ഫോണുകളില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റം തന്നെ ഈ ചൈനീസ് ബ്രാന്റ് നടത്തി. മിഡ് റേഞ്ച്, എന്‍ട്രി ലെവല്‍ രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ഷവോമീ ഇന്ത്യയിലിറക്കുന്ന പുതിയ ഫോണുകളാണ് റെഡ്മീ 6 പ്രോ, റെഡ്മീ 6,റെഡ്മീ 6എ. 5999 മുതല്‍ 12,000 വരെ വിശാലമായ വിലശ്രേണിയില്‍ ഉള്‍കൊള്ളിക്കാവുന്ന ഫോണുകളുടെ ദക്ഷിണേന്ത്യന്‍ ലോഞ്ചിംഗ് സെപ്തംബര്‍ 6ന് ചെന്നൈയില്‍ നടന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മൂന്ന് മോഡലുകളും നിര്‍മ്മിച്ചിരിക്കുന്നത്.

റെഡ്മീ 6

റെഡ്മീ 6 ഫോണിന്റെ പ്രധാനലക്ഷ്യം തന്നെ ഇരട്ട ക്യാമറ സെറ്റപ്പ് എല്ലാവര്‍ക്കും എത്തിക്കുക എന്നതാണ് ഈ ഫോണിന്റെ ലക്ഷ്യമെന്ന് ഷവോമി പറയുന്നു. ഫോണിന്റെ 32ജിബി പതിപ്പിന് 7,999 രൂപയും, 64 ജിബി പതിപ്പിന് 9,499 രൂപയ്ക്കും ലഭിക്കും. സെപ്തംബര്‍ 10 മുതല്‍ ഈ ഫോണ്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ലഭിക്കും. ആമസോണ്‍ വഴിയാണ് ഓണ്‍ലൈന്‍ കച്ചവടം.

ഒക്ടാകോര്‍ പ്രോസസര്‍ ശേഷിയിലാണ് ഷവോമി റെഡ്മീ 6 ഒരുക്കിയിരിക്കുന്നത്. ഹീലിയോ പി22 ഒക്ടാകോര്‍ പ്രോസസ്സറാണ് ഫോണിനുള്ളത്. ചിപ്പ് സെറ്റ് 28 നാനോമീറ്റര്‍ ചിപ്പ് സെറ്റാണ്.

5.45 ഇഞ്ചാണ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം. എച്ച്ഡി പ്ലസ് ആണ് സ്‌ക്രീന്‍, സ്‌ക്രീന്‍ റെസല്യൂഷന്‍ 720X1440 പിക്‌സലാണ്. സ്‌ക്രീന്‍ അനുപാതം 18:9ആണ്. 256 ജിബിവരെ സ്റ്റോറേജ് മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

12എംപി 5എംപി ഇരട്ട ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. ഇമേജ് സ്റ്റെബിലൈസേഷനും, പോട്രിയേറ്റ് മോഡും ഈ ഇരട്ട ക്യാമറ നല്‍കുന്നു. 5എംപി എഐ സഹായത്തോടെയുള്ള മുന്‍ക്യാമറയാണ് ഫോണിനുള്ളത്. ഫേസ്ഡിറ്റക്ഷന്‍ ഓട്ടോഫോക്കസാണ് ക്യാമറകള്‍. ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ അടുത്ത് തന്നെ എംഐ യൂസര്‍ ഇന്റര്‍ഫേസ് 10 അപ്‌ഡേഷന്‍ ലഭിക്കും
 
Other News in this category

 
 




 
Close Window