Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കാന്‍സര്‍ ബോധവത്കരണവുമായി ആമസോണ്‍ മേധാവികള്‍ പുതു വേഷത്തില്‍
Reporter
കഴിഞ്ഞ ദിവസം ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് എത്തിയത് ഉറങ്ങാന്‍ നേരം ധരിക്കുന്ന പൈജാമയും പാന്റ്‌സും സ്ലിപ്പറും ധരിച്ച് . ജെഫിന്റെ വേഷം കണ്ടതും കോട്ടും ടൈയും ഷൂവുമെല്ലാം ധരിച്ചെത്തിയവര്‍ ഒന്ന് ഞെട്ടി. ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ഇത്തരത്തിലൊരു വസ്ത്രം ധരിച്ച് എത്തിയതിന് പിന്നിലെ രഹസ്യം പിന്നീട് ജെഫ് തന്നെ വെളിപ്പെടുത്തിയപ്പോഴാണ് എല്ലാവരും അറിഞ്ഞത്.

കുട്ടികളിലെ കാന്‍സര്‍ രോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ജെഫ് പൈജാമയും പാന്റ്‌സും സ്ലിപ്പറും ധരിച്ച് ബോര്‍ഡ് മീറ്റിംഗിനെത്തിയത്. കാന്‍സര്‍ രോഗബാധിതരായി മാസങ്ങളോളം ആശുപത്രി കിടക്കകളില്‍ ഇതേ വസ്ത്രമണിഞ്ഞ് കഴിയുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് പിന്തുണ നല്‍കാനാണ് ബോധവത്കരണത്തിനായി ഈ വേഷം തിരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ചൈല്‍ഡ്ഹുഡ് കാന്‍സര്‍ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചത്.

ഓര്‍ഗനൈസേഷന്റെ തീരുമാനമനുസരിച്ചാണ് ജെഫും ഇതേ വസ്ത്രത്തോടെ ബേധവത്കരണം നടത്തിയത്. സെപ്റ്റംബര്‍ കുട്ടികളിലെ കാന്‍സറിനെതിരായ ക്യാമ്പയിന്‍ നടത്തേണ്ട മാസമാണെന്നും ആമസോണ്‍ എല്ലാ വര്‍ഷവും ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ക്കാറുണ്ടെന്നും പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച തന്റെ ചിത്രത്തിനൊപ്പം ജെഫ് കുറിച്ചു. ജെഫിന്റെ ചിത്രത്തിനും വാക്കുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
 
Other News in this category

 
 




 
Close Window