|
കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 2.50 രൂപ കുറച്ചതിനു പിന്നാലെ 11 സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റില്‍ കുറവ് വരുത്തി. വാറ്റില്‍ 2.50 രൂപ കുറവ് വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്ന കേന്ദ്രത്തിന്റെ ആഹ്വനം ഏറ്റെടുത്ത് ബി ജെ പി നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളാണ് നികുതിയില്‍ ഇളവ് വരുത്തിയത്. അതേസമയം കേരളത്തില്‍ പെട്രോളിന്റെ വിലയില്‍ കുറവു വന്നില്ല. കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കട്ടെ എന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്.
നികുതി കുറച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഇവയാണ്.
മഹാരാഷ്ട്ര
ഗുജറാത്ത്
ഉത്തര്‍ പ്രദേശ്
ഹരിയാന
ആസാം
ത്രിപുര
മധ്യപ്രദേശ്
ജാര്‍ഖണ്ഡ്
അരുണാചല്‍ പ്രദേശ്
ഹിമാചല്‍ പ്രദേശ്
ഛത്തീസ്ഗഡ്
എന്നീ സംസ്ഥാനങ്ങളാണ് നികുതിയില്‍ ഇളവ് വരുത്തി വില കുറച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും മറ്റു പാര്‍ട്ടികള്‍ നേതൃത്വം കൊടുക്കുന്ന ഗവണ്മെന്റുകളും ഇളവ് വരുത്താന്‍ തയ്യാറായിട്ടില്ല. കേരളം നികുതി കുറയ്ക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. |