Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
രാംദേവിന്റെ പതഞ്ജലി അടുത്ത ഘട്ടം പ്രഖ്യാപിച്ചു: ഇന്ത്യ മുഴുവന്‍ തുണക്കടകള്‍ തുറക്കുന്നു
Reporter
'പരിധാന്‍' എന്ന ബ്രാന്‍ഡ് പേരില്‍ വസ്ത്ര വ്യാപാര രംഗത്തേക്ക് കടക്കുകയാണ് പതഞ്ജലി. 2019 മാര്‍ച്ചിന് മുമ്പ് ഇന്ത്യയിലെമെമ്പാടുമായി 100 ഔട്ട് ലെറ്റുകള്‍ തുറക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. 2017 18 സാമ്പത്തിക വര്‍ഷത്തില്‍ 12,000 കോടി രൂപയുടെ വില്‍പന കമ്പനി ലക്ഷ്യമിടടുന്നു. 2016 17ല്‍ 10,561 കോടി രൂപ വിറ്റുവരവ് നേടിയിരുന്നു.
ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ തത്കാലം പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നില്ല. വാര്‍ത്ത ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. പതഞ്ജലി രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒരു ചാരിറ്റബിള്‍ ട്രസ്റ്റായതിനാല്‍ ഇതിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കഴിയില്ലെന്ന് രാംദേവിനെ ഉദ്ധരിച്ചു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ മൂലധനം സ്വീകരിക്കാന്‍ കമ്പനിക്ക് പദ്ധതിയില്ല.
കാര്‍ഷിക മേഖലയിലും സൗരോര്‍ജ്ജ രംഗത്തുമാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ മാസം പശുവിന്‍ പാലും പാലുല്‍പ്പന്നങ്ങളും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window