Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
വെള്ളപ്പൊക്കം: ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊടുക്കേണ്ടത് രണ്ടായിരം കോടി രൂപ
Reporter
പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം ഇനത്തില്‍ 2000 കോടി രൂപ നല്‍കേണ്ടി വരുമെന്ന് കണക്കാക്കുന്നു. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ബാധ്യത അധികം ഏറ്റെടുക്കേണ്ടി വരുന്നത്. കേരളത്തില്‍ പൊതുവെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ ബിസിനസ് ഇല്ലാത്തതിനാല്‍ അവയ്ക്ക് ക്ലെയിം തുക കുറവാണ്.

വാഹനങ്ങള്‍ നശിച്ച ഇനത്തിലാണ് ക്ലെയിം അപേക്ഷകളില്‍ ഏറെയും ഉള്ളത്. 493 പേര്‍ വെളളപ്പൊക്കത്തില്‍ മരിച്ചുവെങ്കിലും മരണത്തിനുള്ള ക്ലെയിമുകള്‍ കുറവാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാത്തതാണ് ഇതിനു കാരണം. സ്വകാര്യ കമ്പനികളായ ഐ സി ഐ സി ഐ ലംബാര്‍ഡിന് 25 കോടിയുടെയും ബജാജ് അലയന്‍സിന് 62.9 കോടിയുടെയും ക്ലെയിം മാത്രമേ ഉള്ളൂ.

2015 നവംബറില്‍ ചെന്നൈയില്‍ ഉണ്ടായ പ്രളയത്തില്‍ 5000 കോടിയുടെ ക്ലെയിം ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ മൊത്തം ഇന്‍ഷുറന്‍സ് ക്ലെയിം 20,000 കോടി രൂപയുടേതായിരുന്നു.
 
Other News in this category

 
 




 
Close Window