Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
നൂറു വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ബ്രിട്ടാനിയ പാലുത്പന്ന മേഖലയിലേക്ക് കടക്കുന്നു
Reporter
നൂറു വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രിട്ടാനിയ പാലുത്പന്ന മേഖലകളിലേക്കു കൂടി ബിസിനസ് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മില്‍ക്ക് ഷേക്കുകള്‍ ഈ മാസം തന്നെ രാജ്യവ്യാപകമായി വിപണിയിലെത്തും. ടെട്രാ പായ്ക്കുകളിലായിരിക്കും ഇത് അവതരിപ്പിക്കുകയെന്ന് ബിസിനസ് മേധാവി വെങ്കട്ട് ശങ്കര്‍ പറഞ്ഞു. ഷേക്ക് കൂടാതെ ചീസ്, ഡെയറി വൈറ്റ്‌നേഴ്‌സ്, യോഗ്ഗര്‍ട്ട്‌സ്, ഡെയറി ഡ്രിങ്കുകള്‍ എന്നിവയാണ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. ഇതിനായി പൂണെയില്‍ രഞ്ജന്‍ഗാവില്‍ ഏറ്റവും വലിയ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കും. മൂല്യവര്‍ധിത വിഭാഗത്തിലേക്കു കൂടുതല്‍ ശ്രദ്ധിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും വെങ്കട്ട് ശങ്കര്‍ കൂട്ടിചേര്‍ത്തു.

പ്രാരംഭഘട്ടത്തില്‍ രാജ്യത്തെ 650 കര്‍ഷകരെ ഉള്‍പ്പെടുത്തി 11 ഗ്രാമങ്ങളിലായി എട്ടു പാല്‍സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് പദ്ധതി. ഈ വര്‍ഷംതന്നെ അത് 30 കേന്ദ്രങ്ങളായി വര്‍ധിപ്പിക്കും.പാലുത്പന്ന മേഖലയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ബ്രിട്ടാനിയ ലക്ഷ്യം വെയ്ക്കുന്നത്.

1892ല്‍ കൊല്‍ക്കത്തയിലെ ഒരു ചെറിയ വീട്ടില്‍ 265 രൂപ മുതല്‍ മുടക്കില്‍ തുടങ്ങിയ ബിസ്‌കറ്റ് കമ്പനി ഇന്നത്തെ നിലയില്‍ എത്തുമെന്ന് ആരും കണക്കു കൂട്ടിയിരുന്നില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധമുഖത്തുണ്ടായിരുന്ന പട്ടാളക്കാര്‍ക്ക് ബിസ്‌കറ്റെത്തിക്കുകയെന്ന താത്കാലിക ലക്ഷ്യത്തില്‍ തുടങ്ങിയ ബ്രിട്ടാനിയയുടെ പിന്നീടുള്ള വളര്‍ച്ച പ്രവചനാതീതമായിരുന്നു. യുദ്ധം അവസാനിച്ചിട്ടും ഉത്പാദിപ്പിക്കുന്നതിന്റെ 95 ശതമാനം ബിസ്‌കറ്റുകളും സൈന്യത്തിന് തന്നെയായിരുന്നു ബ്രിട്ടാനിയ നല്‍കിയിരുന്നത്.
 
Other News in this category

 
 




 
Close Window