Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
വായ്പ വാങ്ങിയ 200 കമ്പനികള്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക നിരീക്ഷണത്തില്‍
Reporter
കിട്ടാക്കടം പെരുകുന്ന സാഹചര്യത്തില്‍ വന്‍തുകകള്‍ വായ്പയായി എടുത്തിട്ടുള്ള 200 അകൗണ്ടുകളില്‍ പ്രത്യേക പരിശാധന നടത്താന്‍ റിസര്‍വ് ബാങ്ക് നീക്കം തുടങ്ങി. ഈ അകൗണ്ടുകളില്‍ നല്‍കിയ വായ്പകള്‍ക്ക് അതാത് ബാങ്കുകള്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നത് അടക്കമുള്ള പരിശോധനകളാണ് ആര്‍ ബി ഐ നടത്തുക.

വീഡിയോകോണ്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ എന്നിവ അടക്കമുള്ള പ്രമുഖ കമ്പനികള്‍ക്ക് നല്‍കിയ വന്‍ തുകക്കുള്ള വായ്പകള്‍ കുടിശിക ആയിട്ടുണ്ട്. ഇത്തരം വായ്പകളിലാണ് പ്രത്യേകം പരിശോധിക്കുന്നത്. സാധാരണ വാര്‍ഷിക പരിശോധന മാത്രമാണിതെന്ന് വിശദീകരണം നല്‍കുന്നുണ്ടെങ്കിലും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് 200 അകൗണ്ടുകള്‍ തിരഞ്ഞെടുത്ത് പരിശോധിക്കുന്നത്.

ബാങ്കുകളുടെ കിട്ടാക്കടം കുമിഞ്ഞു കൂട്ടുന്ന സാഹചര്യത്തില്‍ ഇതിനു പ്രത്യേക പ്രാധാന്യമുണ്ടെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറഞ്ഞു. 2018 മാര്‍ച്ച് മാസത്തില്‍ കിട്ടാക്കടം 10.3 ലക്ഷം കോടി രൂപയാണ്. 2017 മാര്‍ച്ചില്‍ ഇത് എട്ടു ലക്ഷം കോടി രൂപയായിരുന്നു. ബാങ്കുകള്‍ നല്‍കിയിരിക്കുന്ന മൊത്തം വായ്പകളുടെ 11 .2 ശതമാനം കിട്ടാകടമായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനകളില്‍ യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകള്‍ കിട്ടാക്കടം മറച്ചു വയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window