|
വാട്സാപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ തലവനായി അഭിജിത് ബോസിനെ നിയമിച്ചു. അമേരിക്കയ്ക്ക് പുറത്തു ഒരു രാജ്യത്തിൻറെ മാത്രം പ്രവർത്തനങ്ങൾക്കായി ഒരു ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയമനം എന്ന് വാട്സാപ്പ് അറിയിച്ചു. അമേരിക്കക്ക് പുറത്ത് ഇതാദ്യമായാണ് ഇത്തരം ഒരു നീക്കം. ഡൽഹിക്കടുത്ത് ഗുർഗാവോൺ ആസ്ഥാനമായായിരിക്കും കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ. അഭിജിത് അടുത്ത വർഷം ചുമതലയേൽക്കും.
ഹാർവാർഡ് ബിസിനസ് സ്‌കൂളിലും കോർണെൽ യുണിവേഴ്സിറ്റിയിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം പെയ്‌മെന്റ് ആപ്പായ ഈസ്റ്റപ്പിന്റെ സഹസ്ഥാപകനും സി ഇ ഒയും ആയിരുന്നു. ഇന്ത്യയിൽ രണ്ടു കോടിയിലേറെ ഉപയോക്താക്കളുള്ള വാട്സാപ്പ്, പേയ്‌മെന്റ് സംവിധാനത്തിലേക്ക് കടക്കാനുള്ള നീക്കത്തിലാണ്. |