|
ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം മൈക്രോസോഫ്റ്റ് ആപ്പിൾ ഇൻകോർപറ്റേഡിൽ നിന്ന് തിരിച്ചു പിടിച്ചു. ചൊവാഴ്ച മൈക്രോസോഫ്റ്റിനെ ഓഹരി മൂല്യം 0 .6 ശതമാനം ഉയർന്നപ്പോൾ കമ്പനിയുടെ ആകെ ഓഹരികളുടെ മൂല്യം 82,800 കോടി ഡോളറായി ഉയർന്നു. ഇതോടെ അവർ ആപ്പിളിനെ കടത്തി വെട്ടി.
2010ൽ മൈക്രോ സോഫ്റ്റ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ ആപ്പിൾ മൈക്രോ സോഫ്റ്റിനെ കടത്തി വെട്ടി ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. എന്നാൽ ഈ ഒന്നാം സ്ഥാനം എപ്പോൾ വേണമെങ്കിലും നഷ്ടമാകാം. കാരണം ആപ്പിളിനേക്കാൾ 100 കോടി ഡോളർ മാത്രമാണ് മൈക്രോ സോഫ്റ്റ് മുന്നിൽ. ഓഹരി കമ്പോളത്തിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസരിച്ച് മൂല്യത്തിൽ മാറ്റം വരാം. |