Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കറന്‍സി നിരോധനത്തെ പിന്തുണച്ചയാളെ ആണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കിയിട്ടുള്ളത്
Reporter
ഉര്‍ജിത് പട്ടേലിന്റെ പകരക്കാരനായി നിയമിതനായ ശക്തികാന്ത് ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു. 'റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി പറയുന്നു' – അദ്ദേഹം ട്വീറ്റ് ചെയ്തു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആകാന്‍ എല്ലാ യോഗ്യതകളും തികഞ്ഞ വ്യക്തി എന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടത്. റിസര്‍വ് ബാങ്കിന്റെ ഇരുപത്തിയഞ്ചാമത് ഗവര്‍ണര്‍ ആണ്ശക്തികാന്ത് ദാസ്.


1957 ഫെബ്രുവരിയില്‍ ഒഡിഷയില്‍ ജനിച്ച അദ്ദേഹം തമിഴ്‌നാട് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ എം എ ബിരുദം നേടി. പിന്നീട് ഐ ഐ എം ബംഗളുരുവില്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ തുടര്‍പഠനം നടത്തി. 2015 ആഗസ്റ്റില്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയായി. ഐ എ എസില്‍ നിന്ന് വിരമിച്ച ശേഷം പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ അംഗമായി. ജി 20 കൂട്ടായ്മയില്‍ ഇന്ത്യയുടെ പ്രതിനിധിയായും പ്രവര്‍ത്തിക്കുന്നു.

പി ചിദംബരം, അരുണ്‍ ജെയ്റ്റ്‌ലി എന്നീ മൂന്ന് ധനമന്ത്രിമാര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window