Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ലോകം മുഴുവന്‍ സര്‍വീസ് നടത്തുന്ന ഫെഡെക്‌സ് കൊറിയറിന്റെ മേധാവിയായി മലയാളി ചുമതലയേറ്റു
Reporter
ലോക വ്യാപകമായ വിതരണ ശ്രിംഖലയുള്ള പ്രമുഖ കൊറിയര്‍ കമ്പനിയായ ഫെഡെക്‌സ് കോര്‍പറേഷന്റെ പ്രസിഡന്റും സി ഇ ഒയുമായി മലയാളിയായ രാജേഷ് സുബ്രമണ്യം നിയമിതനായി. 2019 ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.

നിലവില്‍ അദ്ദേഹം കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണികേഷന്‍ ഓഫിസറുമാണ്. ഡേവിഡ് എല്‍. കണ്ണിങ്ഹാം വിരമിക്കുന്ന ഒഴിവിലാണ് രാജേഷ് ചുമതലയേല്‍ക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം മുംബൈ ഐ ഐ ടിയില്‍ നിന്നാണ് ബിരുദം നേടിയത്. കഴിഞ്ഞ 27 വര്‍ഷമായി അദ്ദേഹം ഫെഡെക്‌സില്‍ പ്രവര്‍ത്തിച്ചു വരുന്നു.


സൈരക്കേസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീറിങ്ങില്‍ ബിരുദവും ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം ബി എയും നേടിയ അദ്ദേഹം മെംഫിസിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അമേരിക്കയിലെ ടെന്നസിയിലാണ് കമ്പനിയുടെ ആസ്ഥാനം.
 
Other News in this category

 
 




 
Close Window