Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
വെള്ളമെടുക്കാനുള്ള കപ്പ് പോലും അടിച്ചു മാറ്റുന്ന ഇന്ത്യയിലെ ട്രെയിനിലെ ടോയിലറ്റില്‍ സോപ്പ് വയ്ക്കാന്‍ തീരുമാനം
Reporter
ട്രെയിനിന്റെ ബോഗിയിലെ പരസ്യത്തില്‍ കാണുന്ന സോപ്പ് ഇനിമുതല്‍ ബോഗിക്കുളളിലെ ടോയിലറ്റില്‍ കണ്ടാല്‍ ഞെട്ടേണ്ട കാര്യമില്ല. റെയില്‍വേ തുടക്കം കുറിച്ച പുതിയ 'ബാര്‍ട്ടര്‍' സംവിധാനത്തിന്റെ ഭാഗമാണ് അത്തരം സൗകര്യങ്ങള്‍.

പണം നിലവില്‍ വരുന്നതിന് മുന്‍പ് വസ്തുക്കള്‍ പരസ്പരം കൈമാറിയിരുന്ന ബാര്‍ട്ടര്‍ രീതിയാണ് ഇനിമുതല്‍ ട്രെയിനുകളില്‍ പരസ്യം അനുവദിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയും നടപ്പാക്കാന്‍ പോകുന്നത്. പരസ്യങ്ങള്‍ അനുവദിക്കുകയും പകരം പണം ഈടാക്കാതെ യാത്രക്കാര്‍ക്കുളള സാധനങ്ങളായും സേവനങ്ങളായും പ്രതിഫലം ഈടാക്കുകയും ചെയ്യുന്നതാണ് പദ്ധതി.

റെയില്‍വേ ബോര്‍ഡിന് കീഴിലുളള ട്രാന്‍സ്ഫര്‍മേഷന്‍ സെന്‍ തയ്യാറാക്കിയ കരട് നയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ആലോചന. ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശം ഡിസംബര്‍ 27 ന് ജനറല്‍ മാനേജര്‍മാര്‍ക്ക് ലഭിച്ചു. യാത്രക്കാരെയും പരസ്യ ദാതാവിനെയും ഒരേ സമയം സന്തുഷ്ടരാക്കാനും ചെലവ് കുറയ്ക്കാനുമാണ് റെയില്‍വേയുടെ ശ്രമം.
 
Other News in this category

 
 




 
Close Window