Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ജാഗ്വറിനും ലാന്‍ഡ് റോവറിനും കച്ചവടം കുറഞ്ഞു: ജോലിക്കാരെ പിരിച്ചു വിട്ട് പരിഹാരം കാണുന്നു
Reporter
വന്‍കിട ബിസിനസ് സ്ഥാപനങ്ങളായ ജാഗ്വാറും ലാന്‍ഡ് റോവറും അയ്യായിരം ജീവനക്കാരെയാണ് പറഞ്ഞു വിടുന്നത്.

മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, അഡ്മിനിസ്‌ട്രെറ്റിവ് , പ്രൊഡക്ഷന്‍ വിഭാഗങ്ങളിലെ ജീവനക്കാരെ ഇത് ബാധിക്കും. ലേ ഓഫും കൂടും. 2.5 ബില്യണ്‍ പൗണ്ടിന്റെ ചെലവ് കുറയ്ക്കലാണ് ലക്ഷ്യം. ചൈനീസ് വില്‍പ്പന ഇടിഞ്ഞതും പ്രതിസന്ധികൂട്ടി. അമ്പത് ശതമാനമാണ് ചൈനീസ് വില്‍പ്പന ഇടിഞ്ഞത്.

കാര്‍ വില്‍പ്പനയില്‍ 2008 നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാനം ഇടിഞ്ഞതോടെ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. 2017 നെ അപേക്ഷിച്ചു 2018 ല്‍ വില്‍പ്പനയില്‍ 6.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസല്‍ വണ്ടികളുടെ വില്‍പ്പന 30 ശതമാനം ഇടിഞ്ഞു. ബ്രക്‌സിറ്റ് ആശങ്കയും കാര്യങ്ങള്‍ പ്രതികൂലമാക്കി. സാമ്പത്തിക പ്രതിസന്ധിയും ആളുകളുടെ വാങ്ങലിനെ ബാധിച്ചു.ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ക്കു പിന്നാലെ യുകെയിലെ വാഹനന നിര്‍മാണ രംഗവും കടുത്ത പ്രതിസന്ധിയില്‍ . കുടിയേറ്റക്കാരടക്കം ആയിരക്കണക്കിന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്.
 
Other News in this category

 
 




 
Close Window