Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയില്‍ നിന്നുള്ള മുന്തിരിങ്ങ റഷ്യയും ശ്രീലങ്കയും നിരോധിച്ചു: ജീവനെടുക്കുന്ന മാരകവിഷം ഉണ്ടെന്നാണ് അവര്‍ കണ്ടെത്തിയത്
Reporter
ഇന്ത്യയില്‍ നിന്നുള്ള മുന്തിരിയുടെ ഇറക്കുമതിക്ക് റഷ്യയും ശ്രീലങ്കയും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയിലെ മുന്തിരി തോട്ടങ്ങള്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇരുരാജ്യങ്ങളും നിബന്ധന വെച്ചു. ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്നുള്ള മുന്തിരി സെന്റ് പീറ്റേഴ്‌സ് ബെര്‍ഗ് തുറമുഖത്ത് തടഞ്ഞു വെച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇത് റഷ്യന്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയൂ. 2000 ടണ്ണിലേറെ ഇങ്ങിനെ കെട്ടിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ മുന്തിരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്ന് റഷ്യയാണ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 15 ശതമാനം ആ രാജ്യത്തേക്കാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27,434 ടണ്‍ റഷ്യയിലേക്ക് കയറ്റി അയച്ചു.
ഇതേ പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യന്‍ മുന്തിരിക്ക് ശ്രീലങ്ക ഇറക്കുമതി അനുമതി നിഷേധിച്ചിരിക്കുകയാണ്.

നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ ഇന്ത്യ 42,458 ടണ്‍ കയറ്റി അയച്ചു. നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, യു കെ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നും മുന്തിരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
 
Other News in this category

 
 




 
Close Window