Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ആഗോള ജീവിത നിലവാരം കണക്കാക്കിയപ്പോള്‍ ആദ്യ സ്ഥാനത്തൊന്നും ഇന്ത്യയില്ല
Reporter
ജീവിത നിലവാരത്തിന്റെയും മികച്ച ഭൗതിക സാഹചര്യങ്ങളുടെയും സൂചികയില്‍ [വെല്‍നെസ്സ് ഇന്‍ഡക്‌സ്] ലോകത്ത് ഒന്നാം സ്ഥാനം കാനഡക്ക്. 151 രാജ്യങ്ങളെ കുറിച്ചുള്ള പഠനത്തിന് ശേഷം 'ലെറ്റര്‍ വണ്‍' എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അമേരിക്കക്ക് മുപ്പത്തിയേഴാം സ്ഥാനം മാത്രം.
ഏറ്റവും പിന്നില്‍ സൗത്ത് ആഫ്രിക്കയാണ്. സൗത്ത് ആഫ്രിക്കയോടൊപ്പം പിന്‍ബെഞ്ചില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് യുക്രയ്ന്‍, ഈജിപ്ത്, ഇറാക്ക് എന്നീ രാജ്യങ്ങളാണ്.

ജനങ്ങളുടെ മാനസിക ആരോഗ്യം, ഡിപ്രെഷന്‍, മദ്യത്തോടുള്ള ആസക്തി,പുകവലി, കായികാരോഗ്യം, മൊത്തത്തിലുള്ള സന്തോഷം തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് വെല്‍നസ്സ് ഇന്‍ഡക്‌സ് രൂപീകരിക്കുന്നത്. ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം , ബ്ലഡ് പ്രെഷര്‍, ഷുഗര്‍ തുടങ്ങിയ ഇന്‍ഡക്‌സുകളില്‍ കാനഡയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യത്തെ പത്തു രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏഷ്യയില്‍ നിന്ന് ഫിലിപ്പീന്‍സ്, സൗത്ത് കൊറിയ, മാലി ദ്വീപ്, ഒമാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ഇടം കണ്ടെത്തി. പതിനഞ്ചാം സ്ഥാനമാണ് ബ്രിട്ടന്. ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ആദ്യ ഇരുപത്തിയഞ്ചില്‍ സ്ഥാനം ലഭിച്ചില്ല. ജനങ്ങളുടെ അമിത വണ്ണമാണ് അമേരിക്ക , ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ പിന്നോക്കം പോകാനുള്ള കാരണം.
 
Other News in this category

 
 




 
Close Window