Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ധീര ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ബൈക്കുകള്‍ ലേലത്തില്‍ വെയ്ക്കാന്‍ ജാവയുടെ തീരുമാനം
Reporter
ഹൃദയസ്പര്‍ശിയായ മറ്റൊരു നടപടിയിലൂടെ രാജ്യത്തിന്റെയും രാജ്യ സ്‌നേഹികളുടെയും നെഞ്ചകത്തേക്ക് ഓടിക്കയറുകയാണ് ജാവ കമ്പനി. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ബൈക്കുകള്‍ ലേലത്തില്‍ വെയ്ക്കാനാണ് ജാവ ഒരുങ്ങുന്നത്. ബൈക്കുകളുടെ രാജ്യവ്യാപകമായ ഡെലിവറിക്ക് മുന്നോടിയായി ബൈക്കുകള്‍ ലേലത്തില്‍ വെയ്ക്കുന്ന വിവരം കമ്പനിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. എന്നാല്‍ ലേല തീയതിയോ എത്ര ബൈക്കുകള്‍ ലേലത്തില്‍ വെയ്ക്കുമെന്നതിനെ സംബന്ധിച്ച വിവരങ്ങളൊന്നും വ്യക്തമല്ല.

2018 അവസാനമാണ് മഹീന്ദ്ര ജാവയെ വീണ്ടും വിപണിയിലെത്തിച്ചത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. ജാവ 42നെ അപേക്ഷിച്ച് ജാവയ്ക്കാണ് ആവശ്യക്കാരേറെയെന്നാണു റിപ്പോര്‍ട്ടുകള്‍.

1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്‌ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കില്‍ 334 സിസി എന്‍ജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എന്‍ജിനും. ഈ 293 സിസി എന്‍ജിന്‍ 27 എച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും സൃഷ്!ടിക്കും.

ഇരുചക്ര വാഹനങ്ങളെക്കുറിച്ചറിയാന്‍ ഇന്ത്യക്കാര്‍ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞതും ജാവ ബൈക്കുകളെയായിരുന്നു.
 
Other News in this category

 
 




 
Close Window