Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ജെറ്റ് എര്‍വെയ്‌സ് പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി: നേട്ടം കൊയ്യുന്നത് സ്‌പൈസ് ജെറ്റ്
Reporter
വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍ വെയ്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി പൂര്‍ണമായും നിര്‍ത്തി വയ്ക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. അന്താരഷ്ട്ര സര്‍വീസുകള്‍ വ്യഴാഴ്ച വരെ നിര്‍ത്തി വയ്കുകയാണെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചതും സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തുന്നതിനുള്ള തീരുമാനം എടുക്കുന്നതിന് പ്രേരകമായി. ഒരു മാസം മുന്‍പ് മുതല്‍ പടി പടിയായി സര്‍വീസുകള്‍ നിര്‍ത്തി വരികയായിരുന്നു. പ്രതിസന്ധി മറികടക്കുന്നതിന് കമ്പനിയുടെ 70 ശതമാനം ഓഹരികള്‍ വില്കുന്നതിനുള്ള നീക്കവും എങ്ങുമെത്താതെ നില്‍ക്കുകയാണ്.

അതിനിടെ, ഓഹരികള്‍ വാങ്ങുന്നതിനുള്ള ബിഡില്‍ നിന്ന് പിന്‍വാങ്ങുന്നതായി കമ്പനിയുടെ മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ നരേഷ് ഗോയല്‍ വ്യക്തമാക്കി.


അതേസമയം,
ജെറ്റ് എയര്‍വേയ്‌സ് വന്‍ സാമ്പത്തിക പ്രതിസന്ധി സ്‌പൈസ് ജെറ്റിന് മികച്ച നേട്ടമായി മാറുന്നു. ജെറ്റിന്റെ സര്‍വീസുകള്‍ ഏതാണ്ട് പൂര്‍ണമായി നിലച്ചതോടെ ആഭ്യന്തര വിമാന യാത്രക്കാരുടെ തിരക്കാണ് സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റുകളില്‍. ഇത് കണക്കിലെടുത്ത് പത്തു ദിവസത്തിനുള്ളില്‍ അഞ്ച് പുതിയ വിമാനങ്ങള്‍ കൂടി സര്‍വീസിന് ഇറക്കുകയാണ് കമ്പനി. 90 പേര്‍ക്ക് യാത്ര ചെയ്യാവുന്ന Q 400 വിമാനങ്ങളാണ് കമ്പനി വാടകക്ക് എടുക്കുന്നത്. ഇതോടെ മൊത്തം വിമാനങ്ങളുടെ എണ്ണം 32 ആകും.

ഇതിനു പുറമെ 16 ബോയിങ് 737 – 800 എന്‍ ജി വിമാനങ്ങളും കമ്പനി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ ജൂണ്‍ മാസത്തോടെ സര്‍വീസാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
Other News in this category

 
 




 
Close Window