Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
അമേരിക്കയുടെ 5140 വസ്തുക്കള്‍ ചൈനക്കാര്‍ക്ക് ഒഴിവാക്കാന്‍ വയ്യ: ഇനി അവ കിട്ടണമെങ്കില്‍ 600 കോടി ഡോളര്‍ അധിക നികുതി കൊടുക്കണം
Reporter
വാണിജ്യയുദ്ധത്തില്‍ അമേരിക്കയ്ക്ക് ചൈനയുടെ കനത്ത പ്രഹരം. ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 600 കോടി ഡോളറിന്റെ അധിക നികുതിയാണ് ചുമത്തുന്നത്. 4.2 ലക്ഷം കോടി രൂപ വരുമിത്.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അഞ്ച് ശതമാനം മുതല്‍ 25 ശതമാനം വരെ അധിക നികുതി ഈടാക്കാനാണ് ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 5140 ഉല്‍പ്പന്നങ്ങള്‍ക്ക് മേലിലാണ് നികുതി ചുമത്തുന്നത്.

കഴിഞ്ഞ ദിവസം 200 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളുടെ മേല്‍ 25 ശതമാനം ഇറക്കുമതി തീരുവ ഈടാക്കന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. 300 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്താന്‍ അമേരിക്ക ഉദ്ദേശിക്കുന്നുമുണ്ട്.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതികള്‍ വെട്ടിക്കുറച്ച് അവ കൂടുതലായി വിറ്റഴിക്കാനാണ് ട്രംപ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരില്‍ ആര്‍ക്കും സാധിക്കാത്തതാണ് താന്‍ ചെയ്യുന്നതെന്നാണ് ട്രംപ് പറയുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ആരും വാങ്ങിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ കുറിച്ചിരുന്നു.
 
Other News in this category

 
 




 
Close Window